ഐ.സി.എഫ് ന്യൂ ദുബൈ സെന്‍ട്രല്‍ നടത്തിയ ജനകീയ സദസ്സ്

പ്രവാസികളുടെ യാത്രാദുരിതത്തിന് അറുതിവരുത്തണം -ഐ.സി.എഫ്

ദുബൈ: കാലങ്ങളായി പ്രവാസി സമൂഹം അഭിമുഖീകരിക്കുന്ന വിമാനയാത്ര പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് ശക്തമായ ഇടപെടലുകള്‍ കേന്ദ്ര സംസ്ഥാന സർക്കാറുകളിൽ നിന്ന് ഉണ്ടാകേണ്ടതുണ്ടെന്ന് ഐ.സി.എഫ് ന്യൂ ദുബൈ ജനകീയ സദസ്സ് ആവശ്യപ്പെട്ടു.

മുന്നറിയിപ്പില്ലാതെ സര്‍വിസ് റദ്ദ് ചെയ്യല്‍, അനിവാര്യ ഘട്ടങ്ങളിലെ വൈകിയോട്ടം, അവധി സമയങ്ങളിലും ആഘോഷ വേളകളിലും അമിത നിരക്ക് ഈടാക്കല്‍ തുടങ്ങി നിരവധി പ്രതിസന്ധികളാണ് നിലവില്‍ ഗള്‍ഫ് മേഖലയിലുള്ള പ്രവാസി സമൂഹം നിരന്തരം നേരിടുന്നത്.

രാജ്യ പുരോഗതിക്ക് വലിയ രീതിയിലുള്ള ഭാഗധേയത്വം വഹിക്കുന്ന പ്രവാസികളുടെ അടിസ്ഥാന പ്രശ്നങ്ങളില്‍ സമയബന്ധിതമായി ഇടപെടുകയും പ്രതിസന്ധികള്‍ക്ക് ശാശ്വത പരിഹാരം കാണുകയും വേണം. `അവസാനിക്കാത്ത ആകാശച്ചതികള്‍' ശീര്‍ഷകത്തില്‍ ഐ.സി.എഫ് ന്യൂ ദുബൈ സെന്‍ട്രല്‍ നടത്തിയ ജനകീയ സദസ്സ് സുബൈർ ശാമിൽ ഇർഫാനി ഉദ്​ഘാടനം ചെയ്തു.

മുഹ്​യുദ്ദീന്‍ കുട്ടി സഖാഫി പുകയൂര്‍ വിഷയാവതരണം നടത്തി, ആസിഫ് മുസ് ലിയാർ പുതിയങ്ങാടി, അഫി അഹ്‌മദ്, സഹല്‍ സി. മുഹമ്മദ്, ഇസ്മാഈല്‍ കക്കാട്, പ്രജീഷ് ബാലുശ്ശേരി, ഉമര്‍ മേല്‍മുറി, മുബീന്‍ പാനൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    
News Summary - should put an end to the travel woes of expatriates -ICF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.