ഷാര്‍ജ: യാത്രസംബന്ധമായ സേവനങ്ങള്‍ ലഘൂകരിക്കുന്നതിന് ഏകജാലക സംവിധാനവുമായി സ്മാര്‍ട്ട് ട്രാവൽ. ഇതിനായി holidaymakers.com എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ലോഞ്ച് ചെയ്തു. കമോണ്‍ കേരള വേദിയില്‍ നടന്ന ചടങ്ങില്‍ ‘ഗള്‍ഫ് മാധ്യമം’ ചീഫ് എഡിറ്റര്‍ ഹംസ അബ്ബാസ് ലോഞ്ചിങ് നിർവഹിച്ചു. സ്മാര്‍ട്ട് ട്രാവൽ എം.ഡി അഫി അഹമ്മദ്, ജനറല്‍ മാനേജര്‍ സഫീര്‍ മഹമൂദ്, കമേഴ്സ്യല്‍ ഹെഡ് റെജില്‍ സുധാകരന് എന്നിവര്‍ സന്നിഹിതരായിരുന്നു.
യാത്രക്കാരുടെ ഹോളിഡെ ട്രിപ്പുകള്‍, ടിക്കറ്റുകൾ തുടങ്ങിയവക്ക് മികച്ച ഓഫറുകള്‍ക്ക് ഈ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പരിഹാരം ഉണ്ടാകുമെന്ന് അഫി അഹമ്മദ് പറഞ്ഞു. ലോഞ്ച് ഓഫർ പ്രമാണിച്ച് ഹോളിഡേ മേക്കേഴ്സിന്റെ പ്ലാറ്റ്ഫോമിൽ ഏത് സേവനങ്ങൾക്കും 25 ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നതായും ജനറല്‍ മാനേജര്‍ സഫീര്‍ മഹമൂദ് പറഞ്ഞു. ഫ്ലൈറ്റുകൾ, ഹോട്ടൽ താമസം, യു.എ.ഇ, വേൾഡ് വൈഡ് വിസ, വേനൽക്കാല പാക്കേജുകൾ, വിനോദ സഞ്ചാരം, മുസന്ദം പാക്കേജ് തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാണെന്നും കമേഴ്സ്യല്‍ ഹെഡ് റെജില്‍ സുധാകരന് വ്യക്തമാക്കി.
സ്മാർട്ട് ട്രാവലിന്റെ സേവനങ്ങൾ നൂതന സാങ്കേതിക വിദ്യയിലൂടെ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി യാത്രാ സംബന്ധമായ എല്ലാ സേവനങ്ങളും പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ വിരല്‍തുമ്പില്‍ ലഭ്യമാക്കുന്ന സംവിധാനമാണ് holidaymakers.com വഴി സ്മാര്‍ട്ട് ട്രാവൽ ലക്ഷ്യമിടുന്നതെന്ന് ട്രാവല്‍ രംഗത്തെ പ്രമുഖ വ്യവസായികളിൽ ഒരാളായ അഫി അഹമ്മദ് വ്യക്തമാക്കി.
മറ്റാര്‍ക്കും നല്കാന് കഴിയാത്ത നിരക്കും സേവനങ്ങളും ഇത് വഴി യാത്രക്കാര്‍ക്ക് ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചു. സ്മാർട്ട് ട്രാവലിന് നിലവിൽ യു.എ.ഇയിലും ഇന്ത്യയിലുമായി 12 ഓളം ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നുണ്ട്. ഈ വർഷം അവസാനത്തോടെ പുതിയ ആറ് ബ്രാഞ്ചുകളും ജി.സി.സിയിലും ഇന്ത്യയിലുമായി പ്രവർത്തനം ആരംഭിക്കുമെന്ന് കമേഴ്സ്യൽ ഹെഡ് രജിൽ സുധാകരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.