ആ​റു​മാ​സം ‘പാ​ർ​ക്കി​ൻ’ വ​രു​മാ​നം 41.9 കോ​ടി

ദു​ബൈ: എ​മി​റേ​റ്റി​ലെ ടോ​ൾ ​ഗേ​റ്റ്​ ഓ​പ​റേ​റ്റ​റാ​യ പാ​ർ​ക്കി​ൻ ക​ഴി​ഞ്ഞ ആ​റു മാ​സ​ത്തി​നി​ടെ 41.977 കോ​ടി ദി​ർ​ഹ​മി​ന്‍റെ വ​രു​മാ​നം നേ​ടി. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ​കാ​ല​യ​ള​വി​ൽ 38.2 കോ​ടി​യാ​യി​രു​ന്നു ക​മ്പ​നി​യു​ടെ വ​രു​മാ​നം. 18.8 കോ​ടി​യി​ൽ നി​ന്ന്​ ലാ​ഭം 21.84 കോ​ടി​യാ​യി വ​ർ​ധി​ച്ച​താ​യും ക​മ്പ​നി വാ​ർ​ത്താ​ക്കു​റി​പ്പി​ൽ വെ​ളി​പ്പെ​ടു​ത്തി.

അ​തേ​സ​മ​യം, ര​ണ്ടാം പാ​ദ വ​ർ​ഷ​ത്തി​ൽ ക​മ്പ​നി ചു​മ​ത്തി​യ പി​ഴ​യി​ൽ 26 ശ​ത​മാ​നം വ​ർ​ധ​ന​വും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 2023ലെ ​ര​ണ്ടാം പാ​ദ​ത്തി​ൽ 2,91,000 ദി​ർ​ഹ​മി​ൽ 3,65,000 ദി​ർ​ഹ​മാ​യാ​ണ് പി​ഴ​ വ​ർ​ധി​ച്ച​ത്. പൊ​തു പാ​ർ​ക്കി​ങ്​ സ്ഥ​ല​ത്തെ നി​യ​മ​ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ കൂ​ടു​ത​ൽ പി​ഴ ചു​മ​ത്തി​യ​ത്.

ഈ ​വ​ർ​ഷം ര​ണ്ടാം പാ​ദ​ത്തി​ൽ എ​മി​റേ​റ്റി​ലെ പാ​ർ​ക്കി​ങ്​ സ്ഥ​ല​ങ്ങ​ളു​ടെ എ​ണ്ണം ര​ണ്ടു​ല​ക്ഷം ക​ട​ന്നി​രു​ന്നു. മൂ​ന്നു ശ​ത​മാ​ന​മാ​ണ്​ ഈ ​രം​ഗ​ത്തെ വ​ർ​ധ​ന. ഇ​തോ​ടെ ആ​കെ പാ​ർ​ക്കി​ങ്​ സ്ഥ​ല​ങ്ങ​ളു​ടെ എ​ണ്ണം 2,40,000 ആ​യി ഉ​യ​ർ​ന്നു. ര​ണ്ടാം പാ​ദ​ത്തി​ൽ മാ​ത്രം 2,900 പു​തി​യ പാ​ർ​ക്കി​ങ്​ സ്ഥ​ല​ങ്ങ​ളാ​ണ്​ ക​മ്പ​നി കൂ​ട്ടി​ച്ചേ​ർ​ത്ത​ത്. 

Tags:    
News Summary - Six months of Parkin revenue is 41.9 crores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.