കി​ണ​റ്റി​ൽ വീ​ണ പെ​ൺ​കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ൾ

കിണറ്റിൽ വീണ ആറ്​ വയസ്സുകാരിയെ രക്ഷപ്പെടുത്തി

ഫു​ജൈ​റ: 15 മീ​റ്റ​ർ ആ​ഴ​മു​ള്ള ഇ​ടു​ങ്ങി​യ കി​ണ​റ്റി​ൽ വീ​ണ ആ​റ്​ വ​യ​സ്സു​കാ​​രി​യാ​യ ഇ​മാ​റാ​ത്തി പെ​ൺ​കു​ട്ടി​യെ സി​വി​ൽ ഡി​ഫ​ൻ​സ്​ സം​ഘം ര​ക്ഷ​പ്പെ​ടു​ത്തി. ഫു​ജൈ​റ​യി​ലെ ദി​ബ്ബ​യി​ലാ​ണ്​ സം​ഭ​വം. രാ​വി​ലെ 9.42നാ​ണ്​ ഇ​തു​​സം​ബ​ന്ധി​ച്ച ഫോ​ൺ കാ​ൾ സി​വി​ൽ ഡി​ഫ​ൻ​സി​ലെ​ത്തു​ന്ന​ത്.

മി​നി​റ്റു​ക​ൾ​ക്ക​കം സ്ഥ​ല​ത്തെ​ത്തി​യ സം​ഘം പ​ത്ത്​ മ​ണി​യോ​ടെ കു​ട്ടി​യെ ക​ര​ക്കെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച കു​ട്ടി സു​ഖ​മാ​യി​രി​ക്കു​ന്നു​വെ​ന്ന് സം​ഘം അ​റി​യി​ച്ചു. കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ സം​ഘ​ത്തെ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ല​ഫ്​​റ്റ​ന​ന്‍റ്​ ജ​ന​റ​ൽ ശൈ​ഖ്​ സെ​യ്​​ഫ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ അ​നു​മോ​ദി​ച്ചു.

കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി സ​ന്ദ​ർ​ശി​ക്കു​ക​യും ചെ​യ്തു. ര​ക്ഷി​ക്കു​ന്ന വി​ഡി​യോ യു.​എ.​ഇ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ട്വീ​റ്റ്​ ചെ​യ്തു. 

Tags:    
News Summary - Six-year-old girl rescued from well

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.