അജ്മാൻ: ഭവൻസ് വൈസ് ഇന്ത്യൻ അക്കാദമി സ്കൂളിൽ നടന്ന കായിക ദിനാഘോഷം അജ്മാൻ സിവിൽ ഡിഫൻസിലെ വാറൻറ് ഓഫീസർ അബ്ദുൽ അസീസ് റാശിദ് അൽ ശത്താഫ് യു.എ.ഇ ദേശീയ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന വിദ്യാർത്ഥികളുടെ മാർച്ച് പാസ്റ്റിൽ പ്രിൻസിപ്പാൾ ഇന്ദു പണിക്കർെക്കാപ്പം അദ്ദേഹം വിദ്യാർത്ഥികളുടെ സല്യൂട്ട് സ്വീകരിച്ചു. കായിക രംഗത്ത് യു.എ.ഇ നൽകുന്ന നിസ്തുലമായ സേവനങ്ങളെക്കുറിച്ച് അദ്ദേഹം വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു.
അജ്മാൻ സിവിൽ ഡിഫൻസിലെ ഉേദ്യാഗസ്ഥൻ അഹ്മദ് ബഹ്ജത്ത് നാസിഫ് മുഖ്യാതിഥിയായിരുന്നു. വിദ്യാർത്ഥികളുടെ വർണ്ണശബളമായ മാസ് ഡില്ലും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.