അബൂദബി: സ്പെഷൽ ഒളിമ്പിക്സ് മത്സരങ്ങൾക്കായി എത്തിയ കായിക താരങ്ങൾക്ക് വിവിധ എ മിറേറ്റുകളിലെ ആകർഷക കേന്ദ്രങ്ങളിൽ സ്വീകരണം നൽകുന്നു. ശനിയാഴ്ച ഫുജൈറ എമിറേറ് റിനെയും ദുബൈ എമിറേറ്റിനെയുമാണ് താരങ്ങൾ വലംവെച്ചത്. പൈതൃക സ്ഥലങ്ങളും വിനോദസ ഞ്ചാര കേന്ദ്രങ്ങളും സംഘം സന്ദർശിച്ചു.
കായി കതാരങ്ങളുടെ വിഭാഗീകരണം ചൊവ്വ മുതൽ
അബൂദബി: സ്പെഷൽ ഒളിമ്പിക്സിൽ മത്സരിക്കാനെത്തിയ കായികതാരങ്ങളെ വിവിധ വിഭാഗങ്ങളായി തിരിക്കൽ ചൊവ്വാഴ്ച ആരംഭിക്കും. ഇലവൻസ് ഫുട്ബാൾ, ഭാരോദ്വഹനം, നീന്തൽ (ഒാപൺ), ട്രയത്ലൺ എന്നിവ ഒഴികെ മറ്റെല്ലാ ഇനങ്ങളിലും മത്സരാർഥികളെ വിവിധ വിഭാഗങ്ങളായി തിരിക്കും. ലിംഗം, വയസ്സ്, മത്സരക്ഷമത തുടങ്ങിയ കാര്യങ്ങൾ അടിസ്ഥാനമാക്കിയാണ് വിഭാഗീകരണം. എല്ലാവർക്കും തുല്യനീതി ലഭ്യമാക്കുന്നതിനാണിത്. മത്സരങ്ങൾ കൂടുതൽ ആവേശകരമാകാനും ഇത് ഉപകരിക്കും.
ഒാരോ മത്സരത്തിെൻറയും മുമ്പ് കായിക താരത്തിനോ ടിമിനോ വേണ്ടി സമയ^സ്കോർ നിർണയ രേഖ സമർപ്പിക്കും. കായികതാരത്തിെൻറ/ടീമിെൻറ വൈദഗ്ധ്യം പ്രത്യേക കമ്മിറ്റി കണക്കാക്കും. ഒേരാ കായികതാരത്തിെൻായും കഴിവിന് അനുസരിച്ചാണ് വിവിധ വിഭാഗങ്ങളിലേക്ക് മാറ്റുക. ഒരു വിഭാഗത്തിൽ കുറഞ്ഞത് മൂന്ന് കായികതാരങ്ങൾ/ടീമുകളുണ്ടാകണം. എട്ടാണ് പരമാവധി എണ്ണം. ഒരു വിഭാഗത്തിൽ പെങ്കടുക്കുന്നവരുടെ കഴിവുകൾ തമ്മിൽ 15 ശതമാനത്തിലധികം അന്തരമുണ്ടാകാൻ പാടില്ല.
വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, ആസ്ട്രേലിയ വൻകരകളിലെ 51 രാജ്യങ്ങളിൽനിന്നുള്ള 4018 കായികതാരങ്ങൾക്ക് ആതിഥ്യമരുളുന്നത് ദുബൈ ആണ്. ഇന്ത്യൻ ടീമും ദുബൈയിലാണുള്ളത്. അത്ലറ്റിക്സിലും അക്വാട്ടിക്സിലും പെങ്കടുക്കുന്നവരൊഴിച്ച് മറ്റെല്ലാവരും മാർച്ച് 11ന് അബൂദബിയിലേക്ക് തിരിക്കുമെന്ന് ഇന്ത്യൻ ടീമിനൊപ്പമുള്ള ഒഫീഷ്യൽ രമൺ ഗൾഫ് മാധ്യമത്തോട് പറഞ്ഞു.
അബൂദബിക്ക് പുറമെ അടുത്ത മൂന്ന് ദിവസങ്ങളിലായി അൽെഎൻ, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ എന്നിവിടങ്ങളും സന്ദർശിക്കും.
ദുബൈയിൽ ദുബൈ ഫ്രെയിം, സബീൽ പാർക്കിൽ നടക്കുന്ന ദുബൈ ഗാർഡൻ ഗ്ലോ, മോഷൻ ഗേറ്റ് എന്നിവ കായിക താരങ്ങൾ സന്ദർശിച്ചു. ദുബൈ പാർക്ക്, റിസോർട്ടുകൾ എന്നിവിടങ്ങളിൽ 3900ത്തോളം കായിക താരങ്ങൾ ശനിയാഴ്ച ചെലവഴിച്ചതായി ദുബൈ എക്സിക്യൂട്ടീവ് കൗൺസിൽ ജനറൽ സെക്രേട്ടറിയറ്റിലെ ഉപദേശക മറിയം അൽ ഉബൈദ് പറഞ്ഞു. രാജ്യത്തെ സംസ്കാരവും പൈതൃകവും നാടൻകലകളും മനസ്സിലാക്കുന്നതിന് അവസരമൊരുക്കുന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നതെന്നും അവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.