ആ​ർ.​ടി.​എ​ക്ക്​ കീ​ഴി​ലെ വി​വി​ധ സ​ർ​വി​സു​ക​ൾ

യാ​ത്ര​ക്കാ​രു​ടെ താ​ൽ​പ​ര്യ​മ​റി​യാ​ൻ സ​ർ​വേ; ര​ണ്ടാം ഘ​ട്ടം ആ​രം​ഭി​ച്ച്​ ആ​ർ.​ടി.​എ


ദു​ബൈ: യാ​ത്ര​ക്കാ​രു​ടെ താ​ൽ​പ​ര്യ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും ശേ​ഖ​രി​ക്കു​ന്ന​തി​ന്​ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) ആ​രം​ഭി​ച്ച സ​ർ​വേ​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​ന്​ തു​ട​ക്ക​മാ​യി.

അ​ടു​ത്ത വ​ർ​ഷം ഫെ​ബ്രു​വ​രി വ​രെ നീ​ളു​ന്ന സ​ർ​വേ​യി​ൽ 21,000 പേ​രി​ൽ​നി​ന്ന്​ അ​ഭി​പ്രാ​യം ശേ​ഖ​രി​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. താ​മ​സ​ക്കാ​ർ, തൊ​ഴി​ലാ​ളി​ക​ൾ, വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ, താ​മ​സ​ക്കാ​ര​ല്ലാ​ത്ത തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​ങ്ങ​നെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ പെ​ട്ട​വ​രി​ൽ​നി​ന്ന്​ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കും.

റോ​ഡ്​ ഗ​താ​ഗ​ത മേ​ഖ​ല​യു​ടെ ന​യ​ത്തി​ലും പ​ദ്ധ​തി​ക​ളി​ലും വ​രു​ത്തേ​ണ്ട മാ​റ്റ​ങ്ങ​ൾ നി​ർ​ണ​യി​ക്കു​ന്ന​തി​നാ​ണ്​ സ​ർ​വേ ന​ട​ത്തു​ന്ന​ത്. എ​ല്ലാ​വ​ർ​ക്കും സ​ന്തോ​ഷ​ക​ര​വും സു​ര​ക്ഷി​ത​വു​മാ​യ ഗ​താ​ഗ​ത സൗ​ക​ര്യം ഒ​രു​ക്കു​ക​യെ​ന്ന​താ​ണ്​ ആ​ർ.​ടി.​എ​യു​ടെ ല​ക്ഷ്യം. ഇ​തി​ന്​ ആ​വ​ശ്യ​മാ​യ രീ​തി​യി​ൽ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​ഭി​രു​ചി​ക​ൾ മ​ന​സ്സി​ലാ​ക്കു​ന്ന​തി​നാ​ണ്​ സ​ർ​വേ ന​ട​പ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്ത​ത്. ഈ ​വ​ർ​ഷം ജ​നു​വ​രി മു​ത​ൽ ജൂ​ൺ വ​രെ​യു​ള്ള മാ​സ​ങ്ങ​ളി​ൽ ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​യി​രു​ന്നു.

വീ​ടു​ക​ളി​ലെ​ത്തി നേ​രി​ട്ട്​ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​ത​ട​ക്കം വി​വി​ധ രീ​തി​ക​ൾ സ​ർ​വേ​ക്കാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ങ്ങ​ൾ വ​ഴി​യും വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്. മെ​ട്രോ, ട്രാം, ​ബ​സു​ക​ൾ, സ​മു​ദ്ര ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ​യ​ട​ക്കം എ​ല്ലാ മേ​ഖ​ല​ക​ളു​ടെ​യും ന​വീ​ക​ര​ണ​ത്തി​നും വി​ക​സ​ന​ത്തി​നും യോ​ജി​ച്ച അ​ഭി​പ്രാ​യ​ങ്ങ​ളാ​ണ്​ പ​ഠ​ന​ത്തി​ലൂ​​ടെ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ദു​ബൈ​യു​ടെ ഭാ​വി ഗ​താ​ഗ​ത​ത്തെ നി​ർ​ണ​യി​ക്കു​ന്ന ഒ​രു പ​ദ്ധ​തി​യെ​ന്ന നി​ല​യി​ൽ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സ​ജീ​വ​മാ​യ ഇ​ട​പെ​ട​ലും അ​ഭി​പ്രാ​യ​ങ്ങ​ളും സ​ർ​വേ​യി​ൽ പ​ങ്കു​വെ​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​രു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും വാ​ർ​ത്ത​ക്കു​റി​പ്പി​ൽ ആ​ർ.​ടി.​എ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Survey to find out the interest of travelers; RTA started the second phase

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.