ദു​ബൈ: വി​വി​ധ സാ​​ങ്കേ​തി​ക ത​ക​രാ​റു​ക​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ ജൂ​ണി​ൽ യു.​എ.​ഇ​യി​ൽ തി​രി​കെ വി​ളി​ച്ച​ത്​ 15,000 കാ​റു​ക​ൾ. പ്ര​മു​ഖ സ്​​പോ​ർ​ട്​​സ്​ കാ​റാ​യ ഫെ​റാ​റി​യും ഇ​തി​ൽ ഉ​ൾ​പ്പെ​ടും. ​ഫെ​റാ​റി 43, ഷെ​വ​ർ​ലെ 7,126, ഫോ​ർ​ഡ്​ 2,665, ലി​ങ്ക​ൻ ഏ​വി​യേ​റ്റ​ർ 2,080 എ​ന്നി​വ​യാ​ണ്​ തി​രി​കെ വി​ളി​ച്ച പ്ര​മു​ഖ മോ​ഡ​ൽ കാ​റു​ക​ൾ.

ഇ​തി​ൽ 2022നും 23​നും ഇ​ട​യി​ൽ ഇ​റ്റ​ലി​യി​ൽ നി​ർ​മി​ച്ച 43 ഫെ​റാ​റി 296 ജി.​ടി.​ബി, ജി.​ടി.​എ​സ്​ കാ​റു​ക​ളി​ൽ ഇ​ന്ധ​ന ടാ​ങ്കു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന അ​ലൂ​മി​നി​യം പൈ​പ്പ്​ മാ​റ്റാ​നാ​ണ്​ നി​ർ​ദേ​ശം. ഇ​വ ഇ​ന്ധ​ന ചോ​ർ​ച്ച​ക്ക്​ കാ​ര​ണ​മാ​യേ​ക്കു​മെ​ന്നാ​ണ്​ ക​ണ്ടെ​ത്തി​യ​ത്. വാ​ഹ​ന ഉ​ട​മ​ക​ൾ കാ​റു​ക​ളു​ടെ വി​ത​ര​ണ​ക്കാ​രാ​യ അ​ൽ താ​യ​ർ, പ്രീ​മി​യം മോ​ട്ടോ​​ഴ്​​സ്​ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും ഇ​വ​ർ സൗ​ജ​ന്യ​മാ​യി ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ച്ച്​ ന​ൽ​ക​ണ​മെ​ന്നും സാ​മ്പ​ത്തി​ക മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഷെ​വ​ർ​ലെ​യു​ടെ കാ​പ്​​റ്റി​വ മോ​ഡ​ൽ കാ​റു​ക​ളി​ൽ 7,126 എ​ണ്ണ​ത്തി​ന്​ കൂ​ളി​ങ്​ ഫാ​ൻ, എ.​സി ബ്ലോ​വ​ർ ഫ്യൂ​സ്​ എ​ന്നി​വ​ക്കാ​ണ്​ ത​ക​രാ​ർ. 2020നും 23​നും ഇ​ട​യി​ൽ ചൈ​ന​യി​ൽ നി​ർ​മി​ച്ച​വ​യാ​ണി​ത്. കൂ​ളി​ങ്​ ഫാ​ൻ, എ.​സി ബ്ലോ​വ​ർ ഫ്യൂ​സ്​ എ​ന്നി​വ​യു​ടെ ത​ക​രാ​ർ നി​മി​ത്തം വാ​ഹ​നം ഓ​ടി​ക്കു​മ്പോ​ഴോ ശേ​ഷ​മോ ഉ​യ​ർ​ന്ന അ​ള​വി​ലു​ള്ള ചൂ​ട് ഉ​ൽ​പാ​ദി​പ്പി​ക്കു​ക​യും ഇ​വ​ എ​ൻ​ജി​ൻ ക​മ്പാ​ർ​ട്ട്​​മെ​ന്‍റി​ൽ പു​ക​ക്കും തീ​പി​ടി​ക്കു​ന്ന​തി​നും കാ​ണ​മാ​വു​ക​യും ചെ​യ്യു​ന്നു​വെ​ന്നാ​ണ്​ ക​ണ്ടെ​ത്തി​യ​ത്.

2015നും ’17​നും ഇ​ട​യി​ൽ യു.​എ​സി​ൽ നി​ർ​മി​ച്ച ഫോ​ർ​ഡി​ന്‍റെ മു​സ്താ​ങ്​ കാ​റു​ക​ൾ​ക്ക്​ പി​റ​കി​ലെ കാ​മ​റ​ക്കും ല​ഗേ​ജ്​ ക​മ്പാ​ർ​ട്ട്​​മെ​ന്‍റ്​ ലീ​ഡ്​ വ​യ​റി​ങ് ജം​ബ​ർ​ ഘ​ടി​പ്പി​ച്ച​തി​ലു​മാ​ണ്​​ പി​ഴ​വ്​ ക​ണ്ടെ​ത്തി​യ​ത്.

2020നും ’23​നും ഇ​ട​യി​ൽ നി​ർ​മി​ച്ച ലി​ങ്ക​ൻ ഏ​വി​​യേ​റ്റ​ർ, ലി​ങ്ക​ൻ കേ​ർ​സെ​യ്​​ർ, ഫോ​ർ​ഡ്​ എ​ക്സ്​​പ്ലോ​ള​ർ വാ​ഹ​ന​ങ്ങ​ളി​ലും സാ​​ങ്കേ​തി​ക ത​ക​രാ​ർ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​വ അ​ത​ത്​ ഡീ​ല​ർ​മാ​രെ ബ​ന്ധ​പ്പെ​ട്ട്​ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം. ഈ ​വ​ർ​ഷം ഇ​തു​വ​രെ 27 തി​രി​ച്ചു​വി​ളി​ക്ക​ൽ നോ​ട്ടീ​സി​ലൂ​ടെ 34,386 കാ​റു​ക​ളാ​ണ്​ സാ​മ്പ​ത്തി​ക മ​ന്ത്രാ​ല​യം തി​രി​കെ വി​ളി​ച്ച​ത്. മെ​ഴ്​​സി​ഡ​സ്​ ബെ​ൻ​സ്, ജി.​എം.​സി, ജീ​പ്പ്, കി​യ, ഡോ​ഡ്ജ്, ലാ​ൻ​ഡ് റോ​വ​ർ തു​ട​ങ്ങി​യ പ്ര​മു​ഖ മോ​ഡ​ലു​ക​ൾ അ​തി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നു.

Tags:    
News Summary - technical failure-15000 cars were called back

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-18 03:37 GMT