ദുബൈ: തങ്ങൾസ് ജ്വല്ലറിയുടെ 20ാമത്തെ ഷോറൂം ജൂൺ 11ന് മീനാബസാറിലെ അൽ ഫൈദി സ്ട്രീറ്റിൽ പ്രവർത്തനമാരംഭിക്കും.ഇന്ത്യൻ സിനിമ താരം ദിഷാ പടാണി ഉദ്ഘാടനം നിർവഹിക്കും. 4000 ചതുരശ്ര അടിയിൽ അതിവിശാലമായ ഷോറൂമാണ് യു.എ.ഇയിൽ ആരംഭിക്കുന്നത്. തങ്ങൾസ് ജ്വല്ലറിയുടെ യു.എ.ഇയിലെ തന്നെ ഏറ്റവും വലിയ ഷോറൂമായിരിക്കും ഇതെന്ന് ഉടമകൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് നിരവധി കലാപരിപാടികൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ, ഉദ്ഘാടന ദിവസം 1000 ദിർഹത്തിന് പർച്ചേഴ്സ് ചെയ്യുന്ന എല്ലാവർക്കും ഒരു ഗോൾഡ് കോയിൻ സൗജന്യമായി ലഭിക്കും. ഡയമണ്ട്, ആന്റിക്, ലൈറ്റ് വെയിറ്റ് ജ്വല്ലറി തുടങ്ങി നിരവധി കളക്ഷനുകളാണ് തങ്ങൾസ് ഒരുക്കിയിരിക്കുന്നത്. 1974ൽ കോഴിക്കോട് കൊടുവള്ളിയിൽ പുഴങ്ങര ഹംസ ഹാജിയാണ് തങ്ങൾസ് ജ്വല്ലറി ആരംഭിച്ചത്. തുടർന്ന് മകനായ അബ്ദുൽ മുനിർ പുഴങ്ങര ആ ദൗത്യം ഏറ്റെടുത്തു. തങ്ങൾസ് ഇന്ന് ഒമാൻ, ഖത്തർ, മലേഷ്യ, യു.എ.ഇ എന്നീ രാജ്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.
തങ്ങൾസ് ജ്വല്ലറി ചെയർമാൻ മുനീർ, സി.ഇ.ഒ ഫാസിൽ തങ്ങൾസ്, ജനറൽ മനേജർ ഷിബു ഇസ്മയിൽ, പർച്ചേസിങ് മനേജർ അബ്ദുൽ ഖാദർ, സീനിയർ അക്കൗണ്ടന്റ് ഫദീൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.