ദുബൈ: കാണാതായ വളർത്തുനായെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പ്രതിഫലം പ്രഖ്യാപിച്ച് കാത്തിരുന്ന ഇന്ത്യക്കാരിക്ക് ആശ്വാസം. പത്തു ദിവസത്തെ കാത്തിരിപ്പിനു ശേഷം ദുബൈയിലെ അഭിഭാഷകയായ റിയ സോധിക്ക് പെറ്റിനെ തിരിച്ചുകിട്ടിയിരിക്കുന്നു. ശനിയാഴ്ച വൈകീട്ടാണ് വളർത്തുനായെ കണ്ടെത്തിയതായി അറബ് വംശജൻ വിളിച്ചറിയിച്ചത്. ഉടനെ അയാളുടെ അടുത്ത് എത്തിച്ചേർന്ന സോധിക്ക് പെറ്റിനെ കൈമാറുകയായിരുന്നു. കണ്ടെത്തുന്നവർക്ക് പ്രഖ്യാപിച്ച ആയിരം ദിർഹം പ്രതിഫലം അയാൾക്ക് നൽകുകയും ചെയ്തു.
അൽതവാറിലെ പാർക്കിലാണ് നായെ കണ്ടെത്തിയത്. നേരത്തെ പത്തു വയസ്സായ പെറ്റിനെ ഉമ്മുസുഖൈമിൽവെച്ച് സാധാരണയുള്ള നടത്തത്തിനിടെയാണ് കാണാതായത്. ഏറെ സമയം കാത്തിരുന്നിട്ടും വീട്ടിലെത്താതായതോടെ ഉടമ അന്വേഷിച്ചെങ്കലും കണ്ടെത്താനായില്ല. കാണാതായ സ്ഥലത്തുനിന്ന് 30 കി.മീറ്റർ ദൂരെ ഇതിനെ കണ്ടതായി അറബ് കുടുംബം അറിയിച്ചിരുന്നു. പെറ്റിനെ കാണാതായ ട്വിറ്റർ അറിയിപ്പ് വഴി ഈ കുടുംബം വിവരം കൈമാറി. എന്നാൽ, അവിടെനിന്ന് നായ്ക്കുഞ്ഞ് കടന്നുകളയുകയായിരുന്നു. ആ വീടിെൻറ പരിസരങ്ങളിൽ ഏറെ നേരം അന്വേഷിച്ചിട്ടും കണ്ടെത്താനാവാതെ വന്നതോടെയാണ് ഉടമയായ റിയ സോധി സഹായിക്കുന്നവർക്ക് പ്രതിഫലം പ്രഖ്യാപിച്ചത്.
ആദ്യം 1000 ദിർഹമാണ് പ്രതിഫലം പ്രഖ്യാപിച്ചിരുന്നത്. കൂടുതൽ ആളുകൾ തിരച്ചിലിന് സഹായിക്കുമെന്ന പ്രതീക്ഷയിൽ തുക 6000 ആയി വർധിപ്പിച്ചിരുന്നു. പെക്ഷ ആയിരം തന്നെയാണ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.