അബൂദബി: ശരത്കാലത്ത് ദേശാന്തരഗമനം നടത്തുന്നതിനിടെ ഒരു വർഷം മാത്രം പ്രായമുള്ള 'സ്റ്റെപ് വിംബ്രെൽ'എന്ന അപൂർവ പക്ഷികളിലൊന്നിനെ അബൂദബി സാദിയാത്ത് ദ്വീപിൽ കണ്ടെത്തി. സാദിയാത്ത് ബീച്ച് ഗോൾഫ് കോഴ്സിൽ എമിറേറ്റ്സ് ബേർഡ് റെക്കോഡ്സ് കമ്മിറ്റിയിലെ രണ്ട് അംഗങ്ങളായ ഓസ്കാർ ക്യാമ്പ്ബെൽ, സൈമൺ ലോയ്ഡ് എന്നിവരാണ് അപൂർവ പക്ഷിയെ കണ്ടത്.
വസന്തകാലത്തും ശരത്കാലത്തും എമിറേറ്റിലൂടെ പതിവായി കടന്നുപോകുന്ന വിംബ്രെലിെൻറ അപൂർവമായ ഉപവിഭാഗമാണ് സ്റ്റെപ് വിംബ്രൽ. ന്യൂമെനിയസ് ഫിയോപസ് അൽബോ അക്സില്ലാരിസ് വിഭാഗത്തിലുള്ളതാണ് ഈ പക്ഷി. അബൂദബിയിൽ കാണപ്പെട്ട പക്ഷി ഈ വർഷം ജനിച്ചതാണെന്നും ഇവർ സ്ഥിരീകരിച്ചു. ഈ ഗണത്തിൽ 100 ഓളം പക്ഷികൾ മാത്രമാണുള്ളത്. 1906ൽ മൊസാംബീക്കിൽ ശേഖരിച്ച പക്ഷിയിൽനിന്നാണ് സ്റ്റെപ് വിംബ്രെൽസ് ആദ്യമായി വിരിയിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിെൻറ മധ്യത്തോടെയാണ് പിൽക്കാലത്ത് ഈ ഉപജാതിയിൽപെട്ട പക്ഷികളെ റഷ്യയിൽ കണ്ടെത്തിയത്. എന്നാൽ, 1994ൽ ഇവ വംശനാശം സംഭവിച്ചതായി പ്രഖ്യാപിക്കപ്പെട്ടു. 1997ൽ തെക്കൻ റഷ്യയിലെ പ്രജനനകേന്ദ്രങ്ങളിൽ വീണ്ടും കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.