അബൂദബി: കഴിഞ്ഞ 10 വർഷത്തിനിടയിൽ അഫ്ഗാനിസ്താനിൽ എമിറേറ്റ്സ് റെഡ് ക്രെസൻറ് (ഇ.ആർ.സി) 3200 ലക്ഷത്തിലധികം ദിർഹമിെൻറ ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തി. മൊത്തം 80 ലക്ഷത്തിലധികം പേർക്ക് മാനുഷിക ദുരിതാശ്വാസ വികസന പദ്ധതികളുടെ നേട്ടം ലഭിച്ചതായും ഇ.ആർ.സി വെളിപ്പെടുത്തി. വികസനപദ്ധതികൾ, മറ്റു സഹായങ്ങൾ എന്നിവ 50 ലക്ഷത്തിലധികം ആളുകൾക്ക് പ്രയോജനപ്പെട്ടു. കുട്ടികൾ ഉൾപ്പെടെ 40,000ത്തിലധികം പേർക്ക് മറ്റു സഹായങ്ങളും നൽകി.
പശ്ചിമ അബൂദബി (അൽ ദഫ്ര) മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയും എമിറേറ്റ്സ് റെഡ് ക്രെസൻറ് ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാെൻറ നിർദേശപ്രകാരം അഫ്ഗാനിസ്താനിലെ മാനുഷിക വികസന പദ്ധതികൾ തുടരുകയാണെന്നും ഇ.ആർ.സി സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് അതീഖ് അൽ ഫലാഹി ചൂണ്ടിക്കാട്ടി. അഫ്ഗാൻ ജനതയുടെ പ്രയാസം ലഘൂകരിക്കാനും അന്തസ്സ് സംരക്ഷിക്കാനുമുള്ള ശ്രമം തുടരുകയാണ്. യു.എ.ഇ ഭരണാധികാരികളുടെ നിർദേശത്തോടെ അഫ്ഗാനിസ്താനിലെ വികസനപദ്ധതികള പതിറ്റാണ്ടുകളായി യു.എ.ഇ പിന്തുണക്കുന്നു. നിലവിലെ അവസ്ഥക്ക് പരിഹാരം കാണാൻ യു.എ.ഇ ദ്രുതഗതിയിലാണ് ഇ.ആർ.സിയുടെ നേതൃത്വത്തിൽ സഹായവിതരണം നടത്തുന്നത്. പ്രാദേശികമായും ആഗോളമായും അടിയന്തര സാഹചര്യങ്ങളെയും സംഭവങ്ങളെയും അഭിസംബോധന ചെയ്യുന്നതിൽ സുപ്രധാന പങ്കുവഹിക്കുകയും ചെയ്യുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു.
കാബൂളിൽ യു.എ.ഇ രാഷ്ട്രപിതാവിെൻറ പേരിൽ 'ശൈഖ് സായിദ് നഗരം' നിർമാണം എമിറേറ്റ്സ് റെഡ്ക്രെസൻറ് നടപ്പാക്കുന്ന സുപ്രധാന പദ്ധതിയാണ്. ദുരിതാവസ്ഥ അനുഭവിക്കുന്നവർക്ക് മതിയായ പാർപ്പിടസൗകര്യം നൽകാനാണ് പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.