ദുബൈ: രാജ്യത്ത് അക്രമത്തിനും ഭീകരവാദത്തിനും പദ്ധതിയിട്ടുവെന്ന കേസ് അബൂദബി ഫെഡറൽ അപ്പീൽ കോടതി അടുത്തമാസം പരിഗണിക്കാനായി മാറ്റി. ഫെബ്രുവരി ഏഴ്, എട്ട് തീയതികളിൽ കേസ് പരിഗണിക്കാനാണ് തീരുമാനം.
കേസിൽ പ്രതികളായ 84 പേരെ പബ്ലിക് പ്രോസിക്യൂട്ടർ, സ്റ്റേറ്റ് സെക്യൂരിറ്റി കോടതി എന്നറിയപ്പെടുന്ന അബൂദബി ഫെഡറൽ അപ്പീൽ കോടതിയിലേക്ക് കഴിഞ്ഞയാഴ്ച റഫർ ചെയ്തിരുന്നു. പ്രതികളിൽ ഭൂരിഭാഗവും മുസ്ലിം ബ്രദർഹുഡ് അംഗങ്ങളാണെന്ന് അറ്റോണി ജനറൽ ഡോ. ഹമദ് അൽ ശംസി പറഞ്ഞു.
പ്രതികൾ യു.എ.ഇ മണ്ണിൽ അക്രമവും ഭീകരവാദവും നടത്തുന്നതിന് പുതിയ സംഘടന രൂപവത്കരിക്കുന്നതിന് ശ്രമിച്ചുവെന്നാണ് കുറ്റം. അഞ്ച് പ്രതികൾക്കും അവർ കൈകാര്യം ചെയ്യുന്ന ആറ് കമ്പനികൾക്കുമെതിരായ കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങളുമായി ബന്ധപ്പെട്ട രണ്ട് പ്രോസിക്യൂഷൻ സാക്ഷികളിൽനിന്ന് ഈയാഴ്ച കോടതി തെളിവുകൾ കേട്ടതായി വാർത്ത ഏജൻസിയായ വാം വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു. അബൂദബി ഫെഡറൽ അപ്പീൽ കോടതിയിൽ നടന്ന പൊതുസെഷനിൽ പ്രതിഭാഗം അഭിഭാഷകരും പ്രതികളുടെ ബന്ധുക്കളും പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.