പെരുന്നാൾ നമസ്കാരം സമയം പ്രഖ്യാപിച്ചു​

ദു​ബൈ: യു.​എ.​ഇ​യി​ലെ വി​വി​ധ പ്ര​ദ​ശേ​ങ്ങ​ളി​ലെ പെ​രു​ന്നാ​ൾ ന​മ​സ്കാ​ര സ​മ​യം പ്ര​ഖ്യാ​പി​ച്ചു. ന​മ​സ്കാ​ര​ത്തി​ന്​ പ​ള്ളി​ക​ളി​ലും ഈ​ദ്​ ഗാ​ഹു​ക​ളി​ലും പാ​ലി​ക്കേ​ണ്ട നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സ​മി​തി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ന​മ​സ്കാ​ര​വും ഖു​തു​ബ​യും 20 മി​നി​റ്റി​ൽ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​ണ്​ നി​​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. ന​മ​സ്കാ​ര സ്ഥ​ല​ത്ത്​ മാ​സ്ക് ധ​രി​ക്ക​ണം, ഒ​രു മീ​റ്റ​ർ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണം, ന​മ​സ്കാ​ര​പ്പാ​യ കൊ​ണ്ടു​വ​ര​ണം, ജ​ന​ക്കൂ​ട്ടം ഒ​ഴി​വാ​ക്കു​ന്ന​തി​ന്​ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ പൊ​ലീ​സ്​-​വ​ള​ന്റി​യ​ർ നി​യ​ന്ത്ര​ണ​മു​ണ്ടാ​കും, പ​ള്ളി​ക​ളും ഈ​ദ്​ ഗാ​ഹു​ക​ളും സു​ബ്​​ഹ്​ ന​മ​സ്കാ​ര​ത്തി​നു ശേ​ഷം തു​റ​ക്കും, ഒ​ത്തു​കൂ​ട​ലും ഹ​സ്ത​ദാ​ന​വും ഒ​ഴി​വാ​ക്ക​ണം എ​ന്നി​വ​യാ​ണ്​ നി​ർ​ദേ​ശ​ങ്ങ​ളി​ൽ പ​റ​യു​ന്ന​ത്.

വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ ന​മ​സ്കാ​ര സ​മ​യം:

അ​ബൂ​ദ​ബി- 05:57

ദു​ബൈ- 05:52

ഷാ​ർ​ജ: 05:51

അ​ൽ​ഐ​ൻ: 05:51

ഫു​ജൈ​റ- 05:48

ഉ​മ്മു​ൽ​ഖു​വൈ​ൻ- 05:50

റാ​സ​ൽ​ഖൈ​മ- 05:48

അ​ജ്​​മാ​ൻ: 05:51

ഷാർജ മലയാളം ഈദ്ഗാഹ്: സ്വാഗതസംഘം രൂപവത്​കരിച്ചു

ഷാ​ർ​ജ: ഷാ​ർ​ജ സ​ർ​ക്കാ​റി​ന്‍റെ അ​നു​മ​തി​യോ​ടെ പ്ര​മു​ഖ പ​ണ്ഡി​ത​നും പ്ര​ഭാ​ഷ​ക​നും ഷാ​ർ​ജ മ​സ്ജി​ദു​ൽ അ​സീ​സി​ലെ ഖ​തീ​ബു​മാ​യ ഹു​സൈ​ൻ സ​ല​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ഈ​ദ്ഗാ​ഹി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് അ​ബ്ദു​ൽ സ​ലാം ആ​ല​പ്പു​ഴ ചെ​യ​ർ​മാ​നും റ​ഫീ​ഖ് ഹം​സ ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യി വി​പു​ല ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചു. കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യി മു​ഹ​മ്മ​ദ് മു​ണ്ടേ​രി, യൂ​സ​ഫ് ഈ​രാ​റ്റു​പേ​ട്ട എ​ന്നി​വ​രും വ​കു​പ്പ്​ ക​ൺ​വീ​ന​ർ​മാ​രാ​യി റ​ഷീ​ദ് എ​മി​റേ​റ്റ്സ് (വ​ള​ൻ​റി​യ​ർ വി​ഭാ​ഗം), ഷ​മീം ഇ​സ്മാ​യി​ൽ (മീ​ഡി​യ വി​ങ്), ഷെ​ജീ​ബ് ഷാ​ർ​ജ (ഐ.​ടി വി​ഭാ​ഗം) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ഷാ​ർ​ജ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ന​ടു​ത്തു​ള്ള ഷാ​ർ​ജ സ്പോ​ർ​ട്സ് ക്ല​ബ് ഫു​ട്ബാ​ൾ മൈ​താ​നി​യി​ലാ​ണ്​ (പ​ഴ​യ ഈ​ദ്ഗാ​ഹ് ന​ട​ന്നി​രു​ന്ന സ്ഥ​ലം) ഇ​ത്ത​വ​ണ ഈ​ദ്ഗാ​ഹ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​കാ​രം അ​നു​വ​ദി​ച്ചി​ട്ടു​ള്ള അ​ക​ലം പാ​ലി​ച്ചു​കൊ​ണ്ട്‌ രാ​വി​ലെ 5.51ന് ​ന​മ​സ്കാ​രം ന​ട​ക്കും. സ്ത്രീ​ക​ൾ​ക്ക് വി​പു​ല​മാ​യ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 0504546998/0504974230.

Tags:    
News Summary - The timing of the festival prayer has been announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.