അജ്​മാനിൽ സ്​മാർട്ടാവാതെ രക്ഷയില്ല

ഗതാഗത മേഖലയിലെ പുതിയ മാറ്റങ്ങൾ അതിവേഗം ഏറ്റെടുക്കുന്നവരാണ്​ അജമാൻകാർ. യു.എ.ഇയിൽ ആദ്യമായി ഡിജിറ്റൽ സിഗ്​നലുകൾ നടപ്പാക്കിയപ്പോൾ മുന്നിൽ നിന്ന്​ ഏറ്റെടുത്ത അജ്​മാൻ, പാർക്കിങ്​ സമ്പൂർണമായും സ്​മാർട്ടാക്കുകയാണ്​. പാർക്കിങ്​ മെഷീനിൽ നാണയമിടുന്ന പഴയ രീതി പൂർണമായും അവസാനിപ്പിച്ചാണ്​ പുതിയ സംവിധാനം ഏർപെടുത്തുന്നത്​.

സമയ നഷ്​ടം ഒഴിവാക്കാൻ ഏറെ ഉപകരിക്കുന്നതാണ്​ ഈ നടപടി. മഹാമാരിയുടെ സാഹചര്യത്തിൽ സമ്പർക്കം കുറക്കാനും ഒരാൾ സ്​പർശിച്ച ഉപകരണത്തിൽ മറ്റൊരാൾ സ്​പർശിക്കുന്നത്​ ഒഴിവാക്കാനും ഉപകരണങ്ങളുടെ എണ്ണം കുറക്കാനും പുതിയ സംവിധാനം സഹായിക്കും. എസ്​.എം.എസ്​ വഴിയുള്ള പാർക്കിങ്​ സംവിധാനം നേരത്തെ മുതൽ ഉണ്ടെങ്കിലും നിരവധി പേർ ഉപയോഗിച്ചിരുന്നത്​ മെഷീൻ വഴിയുള്ള പണം അടക്കലായിരുന്നു. ഇതാണ്​ ഇപ്പോൾ നിർത്തലാക്കുന്നത്​.

എങ്ങിനെ അടക്കാം പണം:

വാഹനം പാർക്ക്​ ചെയ്​തയുടൻ മൊബൈൽ ഫോണിൽ നിന്ന്​ 5155 എന്ന നമ്പറിലേക്ക്​ എസ്​.എം.എസ്​ അയച്ചാൽ മതി. വാഹനത്തി​െൻറ ​േപ്ലറ്റ്​ നമ്പറും കോഡും വാഹനം രജിസ്​റ്റർ ചെയ്​ത എമിറേറ്റി​െൻറ കോഡുമാണ്​ എസ്​.എം.എസ്​ അയക്കേണ്ടത്​. ഇതിന്​ നിശ്​ചിത ഫോർമാറ്റുണ്ട്​. മെസേജ്​ അയക്കുന്നതോടെ മൊബൈൽ ബാലൻസിൽ നിന്ന്​ പാർക്കിങ്​ ഫീസ്​ ഈടാക്കും. അജ്​മാൻ നഗരസഭയ​ുടെ എം.പി.ഡി.എ ആപ്പ്​ വഴിയും പാർക്കിങ്​ ഫീസ്​ അടക്കാൻ സൗകര്യമുണ്ട്​.

Tags:    
News Summary - There is no escape in Ajman without being smart

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.