ദുബൈ: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ദുബൈയിലെ അബീർ അൽനൂർ പോളി ക്ലിനിക്കുമായി സഹകരിച്ച് ആഗസ്റ്റ് 18ന് ദേര ഫുർജ് മുറാറിലെ ക്ലിനിക്കിലാണ് ക്യാമ്പ്.
ക്യാമ്പിന്റെ പോസ്റ്റർ പ്രകാശനം അബുഹൈൽ കെ.എം.സി.സി ഹാളിൽ നടന്ന ചടങ്ങിൽ ദുബൈ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് ഹനീഫ് ചെർക്കള, സംസ്ഥാന സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീലിന് നൽകി നിർവഹിച്ചു.
സൗജന്യ ജീവിത ശൈലി രോഗനിർണയത്തിനു പുറമെ മെഡിക്കൽ, ഡെന്റൽ സ്ക്രീനിങ്, ഹോമിയോപ്പതി പരിശോധനകൾ ലഭ്യമായിരിക്കും. രാവിലെ എട്ടു മണിമുതൽ ആരംഭിക്കുന്ന ക്യാമ്പിൽ ആരോഗ്യ ബോധവത്കരണ ക്ലാസും ഉണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷന്: 056 618 6076, 0557940407.
ആലോചന യോഗത്തിൽ ജില്ല ആക്ടിങ് പ്രസിഡന്റ് സി.എച്ച്. നൂറുദ്ദീൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഹനീഫ് ചെർക്കള ഉദ്ഘാടനം ചെയ്തു. ആക്ടിങ് ജനറൽ സെക്രട്ടറി പി.ഡി. നൂറുദ്ദീൻ സ്വാഗതം പറഞ്ഞു. അന്തരിച്ച കെ.എം.സി.സി നേതാവ് ഖാദർ ഏറാമലയുടെ വിയോഗത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
അബ്ദുൽ അസീസ് ചെറുവത്തൂർ പ്രാർഥന നടത്തി. സംസ്ഥാന സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീൽ, ജില്ല ഭാരവാഹികളായ ഡോ. ഇസ്മയിൽ, സലാം തട്ടാനിച്ചേരി, ഇസ്മയിൽ നാലാം വാതുക്കൽ, സുബൈർ അബ്ദുല്ല, ഹസൈനാർ ബീജന്തടുക്ക, അഷറഫ് ബായാർ, സിദ്ദീഖ് ചൗക്കി, സുബൈർ കുബണൂർ, ആസിഫ് ഹൊസങ്കടി, ഫൈസൽ മുഹ്സിൻ, മണ്ഡലം ഭാരവാഹികളായ ഇബ്രാഹിം ബേരിക്കെ, ഫൈസൽ പട്ടേൽ, റഫീഖ് മാങ്ങാട്, സലാം മാവിലാടം, ഷാജഹാൻ കാഞ്ഞങ്ങാട്, സൈഫുദ്ദീൻ മൊഗ്രാൽ, അഷ്കർ ചൂരി, പി.കെ.സി അനീസ്, മൻസൂർ മർത്ത്യ, ശരീഫ് ഹദ്ദാദ് തുടങ്ങിയവർ സംസാരിച്ചു. ട്രഷറർ ഡോ. ഇസ്മയിൽ മൊഗ്രാൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.