അജ്മാനിൽ സ്മാർട്ടാവാതെ രക്ഷയില്ല
text_fieldsഗതാഗത മേഖലയിലെ പുതിയ മാറ്റങ്ങൾ അതിവേഗം ഏറ്റെടുക്കുന്നവരാണ് അജമാൻകാർ. യു.എ.ഇയിൽ ആദ്യമായി ഡിജിറ്റൽ സിഗ്നലുകൾ നടപ്പാക്കിയപ്പോൾ മുന്നിൽ നിന്ന് ഏറ്റെടുത്ത അജ്മാൻ, പാർക്കിങ് സമ്പൂർണമായും സ്മാർട്ടാക്കുകയാണ്. പാർക്കിങ് മെഷീനിൽ നാണയമിടുന്ന പഴയ രീതി പൂർണമായും അവസാനിപ്പിച്ചാണ് പുതിയ സംവിധാനം ഏർപെടുത്തുന്നത്.
സമയ നഷ്ടം ഒഴിവാക്കാൻ ഏറെ ഉപകരിക്കുന്നതാണ് ഈ നടപടി. മഹാമാരിയുടെ സാഹചര്യത്തിൽ സമ്പർക്കം കുറക്കാനും ഒരാൾ സ്പർശിച്ച ഉപകരണത്തിൽ മറ്റൊരാൾ സ്പർശിക്കുന്നത് ഒഴിവാക്കാനും ഉപകരണങ്ങളുടെ എണ്ണം കുറക്കാനും പുതിയ സംവിധാനം സഹായിക്കും. എസ്.എം.എസ് വഴിയുള്ള പാർക്കിങ് സംവിധാനം നേരത്തെ മുതൽ ഉണ്ടെങ്കിലും നിരവധി പേർ ഉപയോഗിച്ചിരുന്നത് മെഷീൻ വഴിയുള്ള പണം അടക്കലായിരുന്നു. ഇതാണ് ഇപ്പോൾ നിർത്തലാക്കുന്നത്.
എങ്ങിനെ അടക്കാം പണം:
വാഹനം പാർക്ക് ചെയ്തയുടൻ മൊബൈൽ ഫോണിൽ നിന്ന് 5155 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയച്ചാൽ മതി. വാഹനത്തിെൻറ േപ്ലറ്റ് നമ്പറും കോഡും വാഹനം രജിസ്റ്റർ ചെയ്ത എമിറേറ്റിെൻറ കോഡുമാണ് എസ്.എം.എസ് അയക്കേണ്ടത്. ഇതിന് നിശ്ചിത ഫോർമാറ്റുണ്ട്. മെസേജ് അയക്കുന്നതോടെ മൊബൈൽ ബാലൻസിൽ നിന്ന് പാർക്കിങ് ഫീസ് ഈടാക്കും. അജ്മാൻ നഗരസഭയുടെ എം.പി.ഡി.എ ആപ്പ് വഴിയും പാർക്കിങ് ഫീസ് അടക്കാൻ സൗകര്യമുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.