നഗരത്തിൽ റോന്തുചുറ്റുന്ന ദുബൈ മൗണ്ടഡ്​ പൊലീസ്​ സേന

ട്രാഫിക്​ നിയമലംഘനം; കുതിരപ്പട പിഴയിട്ടത്​ 107 പേർക്ക്​

ദുബൈ: ആറുമാസത്തിനിടെ ദുബൈ മൗണ്ടഡ്​ പൊലീസ്​ സ്റ്റേഷൻ പിഴ വിധിച്ചത്​ 107 ട്രാഫിക്​ നിയമലംഘനങ്ങൾക്ക്​. ജനുവരി മുതൽ ജൂൺവരെ വിവിധയിടങ്ങളിലായി 732 പട്രോളിങ്ങുകൾ​ കുതിരപ്പട പൂർത്തീകരിച്ചതായും മൗണ്ടഡ്​ പൊലീസ്​ സ്​റ്റേഷൻ ഡയറക്ടർ മേജർ ജനറൽ ഡോ. മുഹമ്മദ്​ ഈസ അൽ ആദിബ്​ വെളിപ്പെടുത്തി.

ദുബൈ നഗരത്തിലെ ജനങ്ങളുടെ സമാധാനം കാക്കുന്നതിൽ മൗണ്ടഡ്​ പൊലീസ്​ സ്റ്റേഷന്‍റെ പ്രവർത്തനം നിർണായകമാണ്​. കുതിരപ്പുറത്ത്​ റോന്ത്​ ചുറ്റുന്ന പൊലീസ്​ ഉദ്യോഗസ്ഥർ ജനസമൂഹങ്ങൾക്കിടയിൽ സുരക്ഷിത ബോധം വളർത്താൻ സഹായകമാണ്​​.

കുറ്റകൃത്യങ്ങൾ തടയുന്നത്​ കൂടാതെ ‘സുരക്ഷിത നഗരം’, ‘സാമൂഹ്യക്ഷേമം’ എന്നീ സുസ്ഥിര ലക്ഷ്യങ്ങളെ മൗണ്ടഡ്​ പൊലീസ്​ സ്​റ്റേഷൻ പിന്തുണക്കുകയും ചെയ്യുന്നു. വാഹനങ്ങൾക്ക്​ പ്രവേശിക്കാൻ പ്രയാസമുള്ള ഏരിയകളിൽനിന്ന്​ പ്രതികളെ പിടികൂടാൻ മൗണ്ടഡ്​ പൊലീസിന്​ കാര്യക്ഷമമായി പ്രവർത്തിക്കാനാവും.

വ്യവസായ, വാണിജ്യ മേഖലകൾ, വിനോദ സഞ്ചാര മേഖലകൾ എന്നിവിടങ്ങളിൽ ​പൊതുജന സുരക്ഷ ശക്തിപ്പെടുത്താനും മൗണ്ടഡ്​ പൊലീസ്​ സഹായിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. സംശയാസ്പദമായി കാണുന്ന വാഹനങ്ങ​ളെയും വ്യക്തികളെയും പരിശോധിക്കുന്നതിനൊപ്പം കായിക വിനോദയിടങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്നു.

അതോടൊപ്പം നിശ്ചയദാർഢ്യ വിഭാഗങ്ങൾക്ക്​ വിവിധ പരിശീലന പരിപാടികളും സംഘടിപ്പിച്ചുവരുന്നു. ആറുമാസത്തിനിടെ 1114 വ്യക്തികൾ ഉൾപ്പെടെ 1,245 ഗുണഭോക്താക്കൾക്കാണ്​​ കുതിര സവാരിയിൽ മൗണ്ടഡ്​ പൊലീസ്​ പരിശീലനം നൽകിയത്​.

കുതിര സംരക്ഷണത്തെക്കുറിച്ച്​ എട്ട്​ പേർക്കും മരുഭൂമിയിൽ കുതിരയെ റെഡ്​ ചെയ്യുന്നത്​ സംബന്ധിച്ച്​ 69 പേർക്കും​ പരിശീലനം നൽകി. പൊതുജനങ്ങൾക്ക്​ 18 കുതിരകളെ സമ്മാനിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു. ഉയർന്ന പരിശീലനവും യോഗ്യതയും നേടിയ 122 കുതിരകളാണ്​​ മൗണ്ടഡ്​ പൊലീസ്​ സ്റ്റേഷനിൽ സേവനം ചെയ്യുന്നത്​.

Tags:    
News Summary - Violation of traffic laws- fined 107 people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.