മൂന്നു പതിറ്റാണ്ടു നീണ്ട പ്രവാസം; ജോസഫ്​ ജോൺ നാട്ടിലേക്ക്​

ദുബൈ: മൂ​ന്നു പ​തി​റ്റാ​ണ്ടു നീ​ണ്ട പ്ര​വാ​സ​ത്തി​ന്​ വി​രാ​മ​മി​ട്ട്​ ജോ​സ​ഫ്​ ജോ​ൺ നാ​ട്ടി​ലേ​ക്ക്​ തി​രി​ച്ചു. 64ാമ​ത്തെ വ​യ​സ്സി​ൽ പ്ര​വാ​സ ലോ​ക​ത്തോ​ട്​ വി​ട പ​റ​യു​മ്പോ​ൾ സ​ന്തോ​ഷ​വും സ​ങ്ക​ട​വും കൂ​ടി​ക്ക​ല​ർ​ന്ന അ​നേ​കം ഓ​ർ​മ​ക​ൾ ജോ​സ​ഫി​ന്‍റെ മ​ന​സ്സി​ൽ തി​ര​ത​ല്ലു​ക​യാ​ണ്​​. എ​റ​ണാ​കു​ളം പ​റ​വൂ​ർ സ്വ​ദേ​ശി​യാ​യ ​ജോ​സ്​ ഫോ​ൺ 1993ൽ 34ാ​മ​ത്തെ വ​യ​സ്സി​ലാ​ണ്​ പ്ര​വാ​സ ലോ​ക​ത്തേ​ക്ക് എ​ത്തി​പ്പെ​ടു​ന്ന​ത്. കു​ടും​ബ​ത്തി​ന്‍റെ പ്ര​തീ​ക്ഷ​ക​ൾ ചു​മ​ലി​ലേ​റ്റി തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ ദു​ബൈ​യി​ലേ​ക്ക്​ വി​മാ​നം ക​യ​റു​മ്പോ​ൾ വി​ക​സ​ന​ത്തി​ന്‍റെ പാ​ത​യി​ലാ​യി​രു​ന്നു ഈ ​മ​രു​ഭൂ ന​ഗ​രം.

നീ​ണ്ട മൂ​ന്നു പ​തി​റ്റാ​ണ്ട്​ പി​ന്നി​ടു​മ്പോ​ൾ ലോ​ക​ത്തെ മി​ക​ച്ച ന​ഗ​ര​ങ്ങ​ളി​ൽ ഒ​ന്നാ​യി ദു​ബൈ മാ​റി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്നു. ദു​ബൈ​യി​ലെ അ​ൽ ആ​രി​ഫ്​ എ​ന്ന നി​ർ​മാ​ണ ക​മ്പ​നി​യി​ൽ നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യി​ട്ടാ​യി​രു​ന്നു ആ​ദ്യ നി​യ​മ​നം. എ​ട്ടു വ​ർ​ഷ​ത്തോ​ളം അ​വി​ടെ ജോ​ലി ചെ​യ്തു. ഇ​തി​നി​ടെ ഇ​തേ അ​റ​ബി​യു​ടെ ത​ന്നെ അ​ൽ വ​ലീ​ദ്​ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ക​മ്പ​നി​യി​ലേ​ക്ക്​ മാ​റി.

ശാ​രീ​രി​ക​മാ​യ ചി​ല പ്ര​യാ​സ​ങ്ങ​ൾ നേ​രി​ട്ട​തോ​ടെ സ്​​പോ​ൺ​സ​ർ ത​ന്നെ ക​ൽ​പ്പ​ണി​യി​ൽ നി​ന്ന്​ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യി മാ​റ്റി നി​യ​മ​നം ന​ൽ​കു​ക​യാ​യി​രു​ന്നു. നാ​ട്ടി​ൽ സ്വ​ന്ത​മാ​യി ഒ​രു വീ​ട്​ വെ​ക്കാ​നും മ​ക്ക​ളെ ന​ല്ല നി​ല​യി​ൽ വ​ള​ർ​ത്താ​നു​മു​ള്ള ക​രു​ത്ത്​ ന​ൽ​കി​യ​ത്​ പ്ര​വാ​സ ഭൂ​മി​യാ​ണെ​ന്ന്​ ജോ​സ​ഫ്​ ഓ​ർ​മി​ക്കു​ന്നു.

ര​ണ്ട്​ ആ​ൺ​കു​ട്ടി​ക​ളാ​ണ്​ ജോ​സ​ഫി​ന്, ജോ​മോ​ൻ, ജെ​യ്​​മോ​ൻ. ഒ​രാ​ൾ നാ​ട്ടി​ൽ സ്വ​ന്ത​മാ​യി ടാ​ക്സി ഓ​ടി​ക്കു​ന്നു. ര​ണ്ടാ​മ​ത്തെ​യാ​ൾ അ​ൽ​ഐ​നി​ൽ ഒ​രു കു​ടി​വെ​ള്ള ക​മ്പ​നി​യി​ൽ ത​ന്നെ ജോ​ലി ചെ​യ്യു​ന്നു. അ​ദ്ദേ​ഹം കു​ടും​ബ സ​മേ​തം അ​ൽ​ഐ​നി​ലാ​ണ്​ താ​മ​സം. ഭാ​ര്യ ലി​സി ജോ​ൺ. നാ​ട്ടി​ലെ​ത്തി​യി​ട്ട്​ ശാ​രീ​രി​ക​മാ​യ അ​സു​ഖ​ങ്ങ​ൾ​ക്ക്​ ചി​കി​ത്സ നേ​ട​ണ​മെ​ന്ന​തി​നാ​ണ്​​ ആ​ദ്യ പ​രി​ഗ​ണ​ന. ശി​ഷ്ട​കാ​ലം വി​ശ്ര​മ ജീ​വി​തം ന​യി​ക്ക​ണ​മെ​ന്നാ​ണ്​ ആ​ഗ്ര​ഹം.


ജോസഫ്​ ജോൺ

 


Tags:    
News Summary - Three decades of exile; Joseph John to the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.