അബൂദബി: കുട്ടികളുടെ വ്യക്തിത്വ വികാസം ലക്ഷ്യംവെച്ച് അബൂദബി സംസ്ഥാന കെ.എം.സി.സി ഒരുക്കിയ ‘ട്രാന്‍സ്ഫോമേഷന്‍’ വിന്റര്‍ ക്യാമ്പ് സമാപിച്ചു. ക്യാമ്പില്‍ ഗ്രേഡ് ഒന്നുമുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളില്‍നിന്ന് നിരവധി കുട്ടികള്‍ പങ്കെടുത്തു. ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന ഗ്രാന്റ് ഫിനാലെയില്‍ വിവിധ വിഷയങ്ങളിൽ കുട്ടികള്‍ പരിപാടികള്‍ അവതരിപ്പിച്ചു. പബ്ലിക് സ്പീക്കിങ് സ്കില്‍സ്, സ്റ്റഡി ടെക്നിക്സ്, ക്രിയേറ്റിവ് തിങ്കിങ്, പോസിറ്റിവ് ആറ്റിറ്റ്യൂഡ് തുടങ്ങിയ വിഷയങ്ങളില്‍ പരിശീലനം നല്കിയ അഞ്ചുദിവസത്തെ ക്യാമ്പിന് ഡോ. നസ്രീന് ഫാറൂഖ്, ഹുസ്ന റസാഖ് എന്നിവര്‍ നേതൃത്വം നല്കി. രക്ഷാകർത്താക്കള്‍ക്ക് പ്രത്യേക ക്ലാസും സംഘടിപ്പിച്ചു.
സമാപനയോഗം സംസ്ഥാന കെ.എം.സി.സി ജനറല്‍ സെക്രട്ടറി സി.എച്ച് യൂസുഫ് ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് അഷ്റഫ് പൊന്നാനി അധ്യക്ഷതവഹിച്ചു. സംസ്ഥാന കെ.എം.സി.സി ഭാരവാഹികളായ റഷീദ് പട്ടാമ്പി, ഹംസ നടുവില്‍, അബ്ദുല്‍ ബാസിത്, ഷറഫുദ്ദീന് കൊപ്പം, ഹംസ ഹാജി പാറയില്‍, ഇന്ത്യന്‍ ഇസ്ലാമിക് സെന്റർ ആക്ടിങ് ജനറല്‍ സെക്രട്ടറി യു.കെ മുഹമ്മദ് കുഞ്ഞി, സി.കെ സമീര്‍, സംസ്ഥാന കെ.എം.സി.സി സെക്രട്ടറി ടി.കെ സലാം, വൈസ് പ്രസിഡന്റ് റഷീദ് പട്ടാമ്പി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.