ഷാർജ: ഒരു ഡ്രൈവർ വരുത്തുന്ന അശ്രദ്ധ ഒരുപാട് ആളുകളുടെ ജീവിതമാണ് തകർക്കുന്നതെന്നും പൊതുമുതൽ നശിപ്പിക്കുന്ന തരത്തിലേക്ക് ഇത്തരം നിയമലംഘനങ്ങൾ കടക്കുന്നുണ്ടെന്നും ഷാർജ പൊലീസ്. കഴിഞ്ഞ ദിവസത്തെ അപകട വിഡിയോ പ്രദർശിപ്പിച്ചാണ് ശക്തമായ നടപടി ഈ വിഷയത്തിലുണ്ടാകുമെന്ന മുന്നറിയിപ്പ് പൊലീസ് നൽകിയത്.
ഷാർജ സഫീർമാൾ റോഡിലൂടെ മൊബൈൽ ഫോണിൽ സംസാരിച്ച് വന്ന കാർയാത്രികൻ ലക്ഷ്യം പിഴച്ച് നടപ്പാതയിലേക്ക് കയറുന്നതും റഡാറിൽ ഇടിക്കുന്നതുമാണ് വിഡിയോയിലുള്ളത്. നാല് ബ്ലാക് പോയൻറും 800 ദിർഹം പിഴയുമാണ് ഇയാൾക്കുള്ള ശിക്ഷ. പൊതുമുതൽ നശിപ്പിച്ച വകയിൽ വേറെ ശിക്ഷയും ലഭിക്കും. ശിക്ഷ ഇതിനു പുറമെയാണ്. രണ്ടു വർഷത്തിനിടെ യു.എ.ഇയിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് 186,600ൽ അധികം വാഹനയാത്രികർക്ക് പിഴ ചുമത്തിയതായി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.