ഡോ. ​സാ​ക്കി​ർ കെ. ​മു​ഹ​മ്മ​ദ്

ഉദര അർബുദത്തിന്​ ഏറ്റവും പുതിയ കീമോ തെറപ്പി പരീക്ഷിച്ച്​ യു.എ.ഇ ഡോക്​ടർമാർ

ദു​ബൈ: സ്​​റ്റേ​ജ്​ 4 സ്​​റ്റൊ​മ​ക്​ കാ​ൻ​സ​ർ ബാ​ധി​ച്ച 35കാ​രി​യി​ൽ ഏ​റ്റ​വും പു​തി​യ കീ​മോ തെ​റ​പ്പി സം​വി​ധാ​നം പ​രീ​ക്ഷി​ച്ച്​ ദു​ബൈ​യി​ലെ ഡോ​ക്​​ട​ർ​മാ​ർ.

രോ​ഗി​യു​ടെ വ​യ​റ്റി​ൽ അ​ർ​ബു​ദം അ​തി​വേ​ഗം വ്യാ​പി​ച്ച​താ​യി ഡോ​ക്​​ട​ർ​മാ​ർ മ​ന​സ്സി​ലാ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ പ്ര​ഷ​റൈ​സ്​​ഡ്​ ഇ​ൻ​ട്രാ​പെ​രി​റ്റോ​ണി​യ​ൽ എ​യ​റോ​സോ​ലൈ​സ്​​ഡ്​ കീ​മോ തെ​റ​പ്പി(​പി.​ഐ.​പി.​എ.​സി) എ​ന്ന നൂ​ത​ന​മാ​യ കീ​മോ തെ​റ​പ്പി ഉ​പ​യോ​ഗി​ച്ച് ചി​കി​ത്സി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ആ​മാ​ശ​യം, വ​ൻ​കു​ട​ൽ, അ​ണ്ഡാ​ശ​യം എ​ന്നി​വ​യു​ടെ അ​ർ​ബു​ദം ചി​കി​ത്സി​ക്കു​ന്ന​തി​നാ​യി ഒ​രു സെൻറി​മീ​റ്റ​ർ വ​ലു​പ്പ​മു​ള്ള പോ​ർ​ട്​ ഉ​പ​യോ​ഗി​ച്ച്​ ന​ട​ത്തു​ന്ന കീ​മോ തെ​റ​പ്പി രീ​തി​യാ​ണ് പി.​ഐ.​പി.​എ.​സി. ഈ ​തെ​റ​പ്പി ചി​കി​ത്സ​ക്കു ശേ​ഷം രോ​ഗി​ക്ക്​ മി​ക​ച്ച പു​രോ​ഗ​തി​യാ​ണു​ണ്ടാ​യ​ത്.

കീ​മോ തെ​റ​പ്പി​യു​ടെ പാ​ർ​ശ്വ​ഫ​ല​ങ്ങ​ളി​ല്ലാ​തെ ചി​കി​ത്സ ഫ​ലം കൈ​വ​രി​ക്കു​മെ​ന്ന​താ​ണ്​ ഇ​തി​െൻറ ഗു​ണ​മെ​ന്ന്​ ഡോ​ക്​​ട​ർ​മാ​ർ വി​ശ​ദീ​ക​രി​ക്കു​ന്നു. യു.​എ.​ഇ​യി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള ചി​കി​ത്സ ന​ട​ത്തു​ന്ന​ത്. ദു​ബൈ​യി​ലെ മെ​ഡി​ക്ലി​നി​ക് പാ​ർ​ക്ക് വ്യൂ ​ആ​ശു​പ​ത്രി​യി​ലാ​ണ് ഇ​തു ചെ​യ്​​ത​ത്. മലയാളിയുംക​ൺ​സ​ൾ​ട്ട​ൻ​റ്​ സ​ർ​ജ​നുമാ​യ ഡോ. ​സാ​ക്കി​ർ കെ. ​മു​ഹ​മ്മ​ദ്, പ്ര​ഫ. അ​മീ​ർ നി​സാ​ർ, ക​ൺ​സ​ൾ​ട്ട​ൻ​റ്​ ഓ​ങ്കോ​ള​ജി​സ്​​റ്റ്​ ഡോ. ​ഷ​ഹീ​ന ദാ​വൂ​ദ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​കി​ത്സ ന​ട​ത്തി​യ​ത്.

ഫ്രാ​ൻ​സി​ലെ മോ​ണ്ട്പെ​ല്ലി​യ​ർ റീ​ജ​ന​ൽ കാ​ൻ​സ​ർ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ൽ നി​ന്നു​ള്ള ഓ​ങ്കോ​ള​ജി​ക്ക​ൽ സ​ർ​ജ​ൻ ഡോ. ​ഒ​ലി​വി​യ സ്​​ഗാ​ർ​ബു​റ ഇ​വ​രെ സ​ഹാ​യി​ക്കാ​ൻ ദു​ബൈ​യി​ലെ​ത്തി​യി​രു​ന്നു.

അ​ർ​ബു​ദം ബാ​ധി​ച്ച ചെ​റു​പ്പ​ക്കാ​രാ​യ രോ​ഗി​ക​ൾ​ക്ക് പ​ല​പ്പോ​ഴും വി​പു​ല​മാ​യ ചി​കി​ത്സ​ക​ൾ തേ​ടി വി​ദേ​ശ​യാ​ത്ര ന​ട​ത്തേ​ണ്ടി​വ​രു​ന്ന​ത്​ ഒ​ഴി​വാ​ക്കാ​ൻ പ്രാ​ദേ​ശി​ക​മാ​യി ഏ​റ്റ​വും നൂ​ത​ന​മാ​യ അ​ർ​ബു​ദ ചി​കി​ത്സ​ക​ൾ ന​ൽ​കാ​നാ​ണ് മെ​ഡി​ക്ലി​നി​ക് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ മെ​ഡി​ക്ലി​നി​ക് പാ​ർ​ക്ക്‌​വ്യൂ ആ​ശു​പ​ത്രി​യി​ലെ ക​ൺ​സ​ൾ​ട്ട​ൻ​റ്​ ജ​ന​റ​ലും കൊ​ളോ​റെ​ക്​​ട​ൽ സ​ർ​ജ​നു​മാ​യ ഡോ. ​സാ​ക്കി​ർ മു​ഹ​മ്മ​ദ് പ​റ​ഞ്ഞു. വ​യ​റ്റി​ൽ അ​ർ​ബു​ദ​മു​ള്ള രോ​ഗി​ക​ൾ​ക്ക് സാ​ധാ​ര​ണ കീ​മോ തെ​റ​പ്പി മാ​ത്രം പ​ല​പ്പോ​ഴും ദോ​ഷ​ക​ര​മാ​ണെ​ന്നും, എ​ന്നാ​ൽ പി.​ഐ.​പി.​എ.​സി പോ​ലു​ള്ള പു​തി​യ സൗ​ക​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ൽ മി​ക​ച്ച ഫ​ല​മു​ണ്ടാ​ക്കു​മെ​ന്നും ഡോ. ​ഷ​ഹീ​ന ദാ​വൂ​ദ്​ വെ​ളി​പ്പെ​ടു​ത്തി. വ​ള​രെ വേ​ഗ​ത്തി​ൽ ഫ​ലം ല​ഭി​ക്കു​ന്ന ചി​കി​ത്സ രീ​തി​യാ​ണി​തെ​ന്ന്​ പ​ഠ​ന​ങ്ങ​ൾ വ്യ​ക്​​ത​മാ​ക്കു​ന്ന​താ​യി പ്ര​ഫ. അ​മീ​ർ നി​സാ​ർ പ​റ​ഞ്ഞു.

Tags:    
News Summary - UAE doctors try the latest chemotherapy for stomach cancer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.