യു.എ.ഇ പ്രവാസികൾ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണം

ദുബൈ: കോവിഡ്-19 വ്യാപനം തടയുന്നതിന് വിദേശികൾക്ക് ഇന്ത്യ വിസ നിയന്ത്രിച്ചതിന് പിന്നാലെ യു.എ.ഇയിൽ കഴിയുന്ന ഇന്ത് യക്കാരോടും യാത്ര ഒഴിവാക്കാൻ നിർദേശം. നാട്ടിലേക്ക് മടങ്ങുന്നതുൾപ്പെടെയുള്ള എല്ലാ യാത്രകളും ഒഴിവാക്കാനാണ് ഇന ്ത്യൻ എമിഗ്രേഷൻ ബ്യൂറോ നിർദേശം നൽകിയത്.

കോവിഡ് -19 ബാധിത രാജ്യങ്ങളിലെ പൗരന്മാർക്ക് വിസ നിയന്ത്രണത്തിന് പുറമേയാണ് ഇന്ത്യക്കാരായ പ്രവാസികൾക്കും സർക്കാർ പുതിയ യാത്രാ ഉപദേശം നൽകിയിരിക്കുന്നത്. ഇന്ത്യയിലെത്തുമ്പോൾ കുറഞ്ഞത് 14 ദിവസത്തേക്ക് നിരീക്ഷണത്തിൽ കഴിയേണ്ടി വരുമെന്നും അത്യാവശ്യമല്ലെങ്കിൽ യാത്രകൾ പൂർണമായും ഒഴിവാക്കുന്നതാണ് നല്ലതെന്നും എമിഗ്രേഷൻ ബ്യൂറോ ട്വിറ്ററിൽ കുറിച്ചു.

അടിയന്തിര യാത്ര ആവശ്യമായി വരുന്നവർ തങ്ങളെയും മറ്റുള്ളവരെയും സംരക്ഷിക്കാൻ മുൻകരുതൽ എടുക്കണമെന്നും ഇന്ത്യൻ കോൺസുൽ ജനറൽ ഇന്ത്യൻ പൗരന്മാരോട് അഭ്യർത്ഥിച്ചു.
മുൻകരുതൽ നടപടികളുടെ ഭാഗമായി യു.എ.ഇ പൗരൻമാർ ഇന്ത്യയ​ിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് കഴിഞ്ഞ ദിവസം യു.എ.ഇ വിദേശകാര്യ മന്ത്രാലയം നിർദേശിച്ചിരുന്നു. കോവിഡ്​ നിയന്ത്രണത്തി​​െൻറ ഭാഗമായി ഇന്ത്യൻ സർക്കാർ വിസ നിയന്ത്രണം ഏർപ്പെടുത്തിയ പശ്​ചാത്തലത്തിലായിരുന്നു​ നി​ർദേശം.

Tags:    
News Summary - UAE expatriates should avoid traveling to India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.