ആർ.ടി.എയുടെ ഡ്രൈവറില്ലാ വാഹനങ്ങൾ
ദുബൈ: പുതുതലമുറയിൽ നൂതനാശയങ്ങൾ വളർത്തുക എന്ന ലക്ഷ്യവുമായി യു.എ.ഇ സർക്കാർ നടപ്പാക്കുന്ന ഇന്നൊവേഷൻ മാസത്തിന്റെ ഭാഗമായി ദുബൈ ആർ.ടി.എ ഡ്രൈവറില്ലാ വാഹനങ്ങൾ രംഗത്തിറക്കും. മുഹമ്മദ് ബിൻ റാശിദ് സെന്റർ ഫോർ ഗവൺമെന്റ് ഇന്നൊവേഷനുമായി ചേർന്നാണ് വാഹനം പ്രദർശിപ്പിക്കുന്നത്. വെള്ളിയാഴ്ച എക്സ്പോയിലെ ഓപർച്യൂനിറ്റി പവിലിയനിലാണ് പ്രദർശനം. സെൽഫ് ഡ്രൈവിങ് റോബോട്ടുകളുടെ പ്രോട്ടോടൈപ്പുകളാവും ഇവിടെ പ്രദർശിപ്പിക്കുക.
ഇന്നൊവേഷൻ മാസാചരണത്തിന്റെ ഭാഗമായി ആർ.ടി.എ വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. വിർച്വൽ വർക്ഷോപ്പുകൾ സംഘടിപ്പിക്കുന്നതിനൊപ്പം ഗതാഗത സംവിധാനത്തിലെ നൂതന പരീക്ഷണങ്ങളും ആർ.ടി.എ നടത്തും. ലോകവ്യാപകമായി യൂനിവേഴ്സിറ്റി വിദ്യാർഥികൾക്കായി 'ന്യൂ ഐഡിയ' മത്സരം നടത്തും.
ആർ.ടി.എ ആദ്യമായാണ് ഇത്തരമൊരു മത്സരം നടത്തുന്നത്. സ്റ്റാർട്ടപ്പുകൾക്കായി ചലഞ്ചും നടത്തുന്നുണ്ട്. ഗതാഗത മേഖലയിലെ നൂതന കണ്ടുപിടിത്തങ്ങൾ ഈ ചലഞ്ച് വഴി സ്റ്റാർട്ടപ്പുകൾക്ക് സമർപ്പിക്കാം.
ഇതിൽനിന്ന് മൂന്ന് സ്റ്റാർട്ടപ്പുകളെ തിരഞ്ഞെടുക്കും. 2030ഓടെ ദുബൈയിലെ ഗതാഗത മേഖലയിൽ 25 ശതമാനവും ഡ്രൈവർലെസ് ആക്കാനാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.