ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദും ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദും ദു​ബൈ അ​ൽ മ​ർ​മൂ​മി​ൽ

കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

അൽ മർമൂമിൽ യു.എ.ഇ ഭരണാധികാരികളുടെ കൂടിക്കാഴ്ച

ദു​ബൈ: യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം, അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ സേ​ന​യു​ടെ ഡെ​പ്യൂ​ട്ടി സു​പ്രീം ക​മാ​ൻ​ഡ​റു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ നെ​ഹ്​​യാ​ൻ എ​ന്നി​വ​ർ ദു​ബൈ അ​ൽ മ​ർ​മൂ​മി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

രാ​ജ്യ​പു​രോ​ഗ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളാ​ണ്​ ച​ർ​ച്ച ചെ​യ്ത​ത്. ​പൗ​ര​ൻ​മാ​രു​ടെ​യും താ​മ​സ​ക്കാ​രു​ടെ​യും ജീ​വി​ത​നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ദ്ധ​തി​ക​ൾ അ​വ​ർ വി​ല​യി​രു​ത്തി. അ​ടു​ത്ത 50 വ​ർ​ഷ​ത്തേ​ക്കു​ള്ള പ​ദ്ധ​തി​യെ കു​റി​ച്ച്​ ച​ർ​ച്ച ചെ​യ്തു. ഈ ​പ​ദ്ധ​തി​യി​ൽ യു​വ​ത്വ​ത്തി​ന്‍റെ സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്കു​ന്ന​തി​നും അ​വ​രെ കൂ​ടു​ത​ൽ പ​​ങ്കെ​ടു​പ്പി​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളാ​ൻ തീ​രു​മാ​നി​ച്ചു.

എ​ക്സ്​​പോ 2020യു​ടെ വി​ജ​യം ഈ ​മ​ഹാ​മാ​രി​ക്കാ​ല​ത്തും പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നു​ള്ള യു.​എ.​ഇ​യു​ടെ ക​ഴി​വ്​ ലോ​ക​ത്തി​ന്​ മു​ന്നി​ൽ പ്ര​തി​ഫ​ലി​പ്പി​ക്കാ​ൻ സ​ഹാ​യ​ക​ര​മാ​യെ​ന്ന്​ അ​വ​ർ വി​ല​യി​രു​ത്തി. യു.​എ.​ഇ ധ​ന​കാ​ര്യ​മ​ന്ത്രി​യും ദു​ബൈ ഉ​പ​ഭ​ര​ണാ​ധി​കാ​രി​യും ദു​ബൈ മീ​ഡി​യ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ മ​ക്​​തൂം ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മും ച​ർ​ച്ച​യി​ൽ പ​​ങ്കെ​ടു​ത്തു. 

Tags:    
News Summary - UAE Rulers meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.