അബൂദബി: വ്യാജ വെബ്സൈറ്റുകൾക്ക് എതിരെ മുന്നറിയിപ്പുമായി അബൂദബി പൊലീസ്. സർക്കാർ സ്ഥാപനങ്ങളുടെ വെബ്സൈറ്റ് എന്ന വ്യാജേന മുന്നിലെത്തുന്ന ലിങ്കുകൾ തുറക്കുമ്പോഴും ജാഗ്രത വേണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. സർക്കാർ സ്ഥാപനങ്ങളുടെ വെബ്സൈറ്റ് എന്ന് അവകാശപ്പെട്ട് എസ്.എം.എസ് മുഖേനയോ ഇ-മെയിൽ വഴിയോ വരുന്ന ലിങ്കുകളെ സൂക്ഷിക്കണമെന്നാണ് അബൂദബി പൊലീസ് നൽകുന്ന മുന്നറിയിപ്പ്.
ഓൺലൈൻ വഴി വിവരങ്ങളും പണവും ചോർത്താൻ തട്ടിപ്പുകാർ പുതിയ മാർഗങ്ങൾ സ്വീകരിക്കുന്ന പശ്ചാത്തലത്തിലാണ് പൊലീസിന്റെ നിർദേശം. സംശയാസ്പദമായ ലിങ്കുകളിൽ ബാങ്ക് വിവരങ്ങൾ കൈമാറരുത്. എ.ടി.എം പാസ് വേഡ്, ബാങ്ക് കാർഡുകളുടെ സി.വി.വി നമ്പർ എന്നിവ ആധികാരികമല്ലാത്ത സൈറ്റുകളിൽ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
ബാങ്ക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനാവശ്യപ്പെട്ട് ഫോണിൽ വിളിക്കുന്നവർക്കും വിവരങ്ങൾ കൈമാറരുത്. തട്ടിപ്പ് ശ്രമങ്ങൾ 8002626 എന്ന ടോൾ ഫ്രീ നമ്പറിലോ 2828 എന്ന എസ്.എം.എസ് നമ്പറിലോ റിപ്പോർട്ട് ചെയ്യണമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.