അബൂദബി: സ്വയംനിയന്ത്രിത വ്യോമ സാങ്കേതികവിദ്യയുടെയും നിര്‍മിത ബുദ്ധിയുടെയും നേട്ടങ്ങള്‍ വിവരിച്ച് അബൂദബി നാഷനല്‍ എക്സിബിഷന് സെന്ററില്‍ നടക്കുന്ന യുമെക്സ്, സിംടെക്സ് എക്സിബിഷന്റെ ആരംഭദിനത്തില്‍ യു.എ.ഇ. പ്രതിരോധ മന്ത്രാലയം 100 കോടി ദിര്‍ഹത്തിന്റെ കരാറിലൊപ്പിട്ടു.
അബൂദബി ആസ്ഥാനമായ ഇന്റര്‍നാഷനല്‍ ഗോള്‍ഡന്‍ ഗ്രൂപ്പുമായി ആളില്ലാ വ്യോമ വാഹന സംവിധാനങ്ങള്‍ വാങ്ങുന്നതിനും പിന്തുണ സേവനങ്ങള്‍ക്കും അഞ്ചുവര്‍ഷത്തെ പരിശീലനത്തിനുമായി മന്ത്രാലയം 874 ദശലക്ഷം ദിര്‍ഹത്തിന്റെ കരാറാണ് ഒപ്പിട്ടത്.
ആന്റി ഡ്രോണ്‍ തോക്കുകള്‍ക്കായി റിസോഴ്സ് ഇന്‍ഡസ്ട്രീസുമായി 10 ദശലക്ഷം ദിര്‍ഹത്തിന്റെ കരാറും ഒപ്പുവെച്ചു. കമ്യൂണിക്കേഷന്‍ ബാന്‍ഡുകള്‍ ലഭ്യമാക്കുന്നതിന് കൃത്രിമ ഉപഗ്രഹ നിര്‍മാതാക്കളായ യഹ് സാത്തുമായി 1.6 കോടി ദിര്‍ഹത്തിന്റെ കരാറും ഒപ്പിട്ടിട്ടുണ്ട്. പ്രദര്‍ശനം ഇന്നു സമാപിക്കും. 30 രാജ്യങ്ങളില്‍നിന്ന് 200ലേറെ സര്‍ക്കാര്‍, സ്വകാര്യ കമ്പനികളാണ് പ്രദര്ശനത്തിലെത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.