ദുബൈ: എല്ലാവര്ക്കും ആരോഗ്യപരിചരണം ലഭിക്കാനും യു.എ.ഇയിലെ ഡിജിറ്റല്‍ ഹെല്‍ത്ത് കെയര്‍ ഇക്കോ സിസ്റ്റം പരിപോഷിപ്പിക്കാനും ലക്ഷ്യമിട്ട് ഡോക്ടര്‍ അപ്പോയിന്റ്മെന്റ് ബുക്കിങ് ആപ്പിന് തുടക്കമായി.
ഇന്റര്‍നാഷനല്‍ പ്രമോട്ടേഴ്സ് അസോസിയേഷന് (ഐ.പി.എ) കഴിഞ്ഞ മാസം 30ന് ദുബൈയില്‍ സംഘടിപ്പിച്ച ബി കണക്റ്റ് പരിപാടിയിലായിരുന്നു ഔപചാരിക സമാരംഭം.യൂണിഡോക് ലോഗോ യു.എ.ഇയുടെ മുന്‍ പരിസ്ഥിതി-ജല മന്ത്രി ഡോ. സഈദ് മുഹമ്മദ് അല്‍ കിന്ദി പുറത്തിറക്കി.
മൊബൈല്‍ ആപ് ഐ.പി.എ സ്ഥാപക ഡയറക്ടറും മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഡയറക്ടറുമായ ഫൈസല്‍ എ.കെയും കോര്‍പറേറ്റ് വെബ്സൈറ്റ് ഐ.പി.എ ചെയര്‍മാനും ഹോട്ട്പാക്ക് ഗ്ലോബല്‍ എക്സിക്യൂട്ടിവ് ഡയറക്ടറുമായ സൈനുദ്ദീന്‍ ചാമക്കാലയും ചേർന്ന് പ്രകാശനം ചെയ്തു.
ഏറ്റവുമടുത്തുള്ള ക്ലിനിക്കുകളും ഹോസ്പിറ്റലുകളും കണ്ടെത്താൻ ആപ് സഹായിക്കും. രോഗിയുടെ ഇന്‍ഷുറന്‍സ് ദാതാക്കളെ മനസ്സിലാക്കാനും സാധിക്കും. പേരുകൾ ഉപയോഗിച്ച് ഡോക്ടര്‍മാരെയും ക്ലിനിക്കുകളെയും കണ്ടെത്തി ഡോക്ടറുടെ പ്രൊഫൈല്‍ വിലയിരുത്തി മൂന്നു ക്ലിക്കുകളില്‍ ഡോക്ടറുടെ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാനും ആപ് സഹായിക്കും.
റീ ഷെഡ്യൂളിങ്ങിനും കാന്‍സലേഷനും ഒറ്റ ക്ലിക്ക് ഓപ്ഷനും ആപ് വാഗ്ദാനം ചെയ്യുന്നു. 400ലേറെ ആശുപത്രികളും ക്ലിനിക്കുകളും 2200ലധികം ഡോക്ടര്‍മാരും 30ലധികം സ്പെഷാലിറ്റികളില് വൈദഗ്ധ്യവുമുള്ള ഹെല്‍ത്ത് കെയര്‍ സിസ്റ്റത്തില്‍നിന്നാണ് നാട്ടുകാരായ ടീം മുഖേന രോഗികള്‍ക്ക് ആരോഗ്യപരിചരണം ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.