കുട്ടികൾക്ക്​ വാക്​സിനേഷൻ നിർബന്ധമില്ല –ആരോഗ്യമന്ത്രാലയം

ദുബൈ: മൂന്നിനും 15നും ഇടയിൽ പ്രായമുള്ളവർക്ക്​ കോവിഡ്​ വാക്​സിനേഷൻ നിർബന്ധമില്ലെന്ന്​ ആരോഗ്യ, രോഗ​പ്രതിരോധ മന്ത്രാലയം അറിയിച്ചു.

കുട്ടികൾക്ക്​ രാജ്യത്ത്​ വാക്​സിനേഷൻ ആരംഭിച്ച പശ്ചാത്തലത്തിലാണ്​ മന്ത്രാലയം ഇക്കാര്യത്തിൽ വ്യക്​തത വരുത്തിയത്​. സ്വയംസന്നദ്ധരായി വരുന്നവർക്കാണ്​ വാക്​സിൻ ലഭ്യമാക്കുക. 47 കേന്ദ്രങ്ങളിലായാണ്​ നിലവിൽ മൂന്നു മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്ക്​ വാക്​സിൻ നൽകുന്നത്​.

ഷാർജയിൽ 19 കേന്ദ്രങ്ങളിലും ഫുജൈറ 10, റാസൽഖൈമ 9, അജ്​മാൻ മൂന്ന്​, ഉമ്മുൽഖുവൈൻ മൂന്ന്​, ദുബൈ ഒന്ന്​ എന്നിങ്ങനെ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്​. മൂന്ന്​ മുതൽ 11 വയസ്സുവരെയുള്ളവർക്ക്​ സിനോഫാമും 12 മുതൽ മുകളിലുള്ളവർക്ക്​ സിനോഫാമോ ഫൈസറോ ആണ്​ നൽകുക.

യു.എ.ഇ കഴിഞ്ഞ ആഴ്​ചയിലാണ്​ കുട്ടികളിൽ സിനോഫാം ഉപയോഗത്തിന്​ അംഗീകാരം നൽകിയത്​. ക്ലിനിക്കൽ പരീക്ഷണത്തിൽ സുരക്ഷിതമാണെന്ന്​ തെളിഞ്ഞതി​െൻറ അടിസ്​ഥാനത്തിലാണ്​ കുട്ടികൾക്ക്​ വാക്​സിൻ നൽകാൻ തീരുമാനിച്ചതെന്ന്​ ആരോഗ്യവകുപ്പ്​ നേരത്തെ വ്യക്​തമാക്കിയിട്ടുണ്ട്​.ഈ വർഷം അവസാനത്തോടെ രാജ്യത്തെ മുഴുവൻ യോഗ്യരായവർക്കും വാക്​സിൻ നൽകലാണ്​ അധികൃതർ ലക്ഷ്യമിടുന്നത്​.

Tags:    
News Summary - Vaccination is not mandatory for children - Ministry of Health

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.