വടകര സ്വദേശി ദുബൈയിൽ നിര്യാതനായി

ദുബൈ: വടകര കാർത്തികപ്പള്ളി പരേതനായ വടക്കയിൽ അമ്മദിന്റെ മകൻ വടക്കയിൽ അബ്ദുല്ല (58) ദുബൈ കറാമയിൽ നിര്യാതനായി. മാതാവ്​: കുഞ്ഞയിഷ. ഭാര്യ: ജമീല (തണ്ണീർപന്തൽ).

മക്കൾ: ഷാഹുൽ (ദുബൈ), ഷംന, മുഹമ്മദ് (വിദ്യാർഥി). മരുമകൻ: സഹദ് കുനിങ്ങാട് (ഒമാൻ). സഹോദരങ്ങൾ: വടക്കയിൽ ഹംസ, വടക്കയിൽ സലീം, പാത്തു കുറൂളിതാഴ, ജമീല കൊമ്പുകുളം കുനി.

നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ബന്ധുക്കളും കെ.എം.സി.സി നേതാക്കളും നാട്ടുകാരും ചേർന്ന് ഏറ്റുവാങ്ങിയ മയ്യിത്ത് ഇന്ന് നാട്ടിലെത്തിച്ചു. വൈകുന്നേരത്തോടെ കൊമ്പുകുളം ജുമാമസ്ജിദിൽ ഖബറടക്കി.

Tags:    
News Summary - vadakara native died in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.