അബൂദബി: വടകര പാര്‍ലമെൻറ് പരിധിയിലും മാഹി പ്രദേശത്തുമുള്ള പ്രവാസികളുടെ കൂട്ടായ്മയായ വടകര എന്‍.ആര്.ഐ ഫോറം അബൂദബി ചാപ്റ്റര്‍ 2022-23 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.2002ൽ പ്രവര്‍ത്തനം ആരംഭിച്ച സംഘടനയുടെ അബൂദബി ചാപ്റ്റര്‍ ആരംഭിക്കുന്നത് 2014ലാണ്. ഭാരവാഹികള്‍: അബ്ദുല്‍ ബാസിത് കായക്കണ്ടി (പ്രസിഡന്റ്), സുരേഷ് കുമാര്‍ ടി.കെ (ജനറല്‍ സെക്രട്ടറി), മുഹമ്മദ് സക്കീര്‍ പി.കെ.വി (ട്രഷറര്‍), ടി. മുകുന്ദന്, ജാഫര്‍ തങ്ങൾ നാദാപുരം(വൈസ് പ്രസിഡന്റുമാര്‍), എ.കെ. ഷാനവാസ്, ടി.കെ. സന്ദീപ്, സുനില്‍ മാഹി, എന്‍.ആര്. രാജേഷ്(സെക്രട്ടറിമാര്‍), നിഖില്‍ കാര്‍ത്തികപ്പള്ളി (അസി. ട്രഷറര്‍), ഇബ്രാഹിം ബഷീര്‍, രാജേഷ് മഠത്തില്‍ മീത്തല്‍, പി. പവിത്രന്, യാസര്‍ അറഫാത്ത് കല്ലേരി, കെ.പി ഹാരിസ്, മനോജ് പറമ്പത്ത്, കെ.പി. രാജീവൻ, ശറഫുദ്ദീന്‍ കടമേരി, രജീദ് പന്തില്പറമ്പത്ത്, മുഹമ്മദ് അലി (അംഗങ്ങൾ), ജയകൃഷ്ണന് (ഓഡിറ്റര്‍). അബൂദബി കേരള സോഷ്യല്‍ സെന്ററില്‍ പ്രസിഡന്റ് ഇന്ദ്ര തയ്യില്‍ അധ്യക്ഷതവഹിച്ചു. ദീര്‍ഘകാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുതിര്‍ന്ന അംഗം ശശിധരന് കല്ലന്കണ്ടിക്ക് യാത്രയയപ്പ് നല്കി.
ചടങ്ങില്‍ എന്‍. കുഞ്ഞമ്മദ്, ബാബു വടകര, രവീന്ദ്രന് മാസ്റ്റര്‍, സി.വി. അഹ്മദ്, അബ്ദുല്‍ ബാസിത് കായക്കണ്ടി, യാസര്‍ കല്ലേരി, പവിത്രന്, ജയകൃഷ്ണന്, സുരേഷ് കുമാര്‍ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.