വന്ദേഭാരത്​: ഇന്ത്യയിൽ നിന്ന്​ യു.എ.ഇയിലേക്ക് കൂടുതൽ വിമാനങ്ങൾ 

ദുബൈ: വന്ദേഭാരത് മിഷ​​െൻറ ഭാഗമായി ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് കൂടുതൽ വിമാനങ്ങൾ പ്രഖ്യാപിച്ചു. വെള്ളിയാഴ്​ച മുതൽ ആഗസ്​റ്റ്​ 15 വരെയാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ പ്രഖ്യാപിച്ചത്. കേരളത്തിൽ നിന്ന് 48 വിമാനങ്ങൾ ഈ ദിവസങ്ങളിൽ സർവീസ് നടത്തും. യു.എ.ഇ റെസിഡൻറ്​ വിസയുള്ളവർക്ക് മാത്രമായിരിക്കും യാത്ര അനുവദിക്കുക
 

കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിൽ നിന്നും സർവീസുകളുണ്ട്. ദുബൈ, അബൂദബി, ഷാർജ വിമാനത്താവളങ്ങളിലേക്കാണ് സർവീസ് നടത്തുക. യു.എ.ഇ റെസിഡൻറ്​ വിസയുള്ളവർക്ക് മാത്രമേ യാത്ര അനുവദിക്കൂ. ഐ.സി.എ, അല്ലെങ്കിൽ ജി.ഡി.ആർ.എഫ്.എ അനുമതിയുണ്ടാകണം. 96 മണിക്കൂറിനുള്ള അംഗീകൃത ലാബുകളിൽ നടത്തിയ പി.സി.ആർ പരിശോധന ഫലവും നിർബന്ധമാണ്.

Tags:    
News Summary - Vandebharath mission flights-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.