വേങ്ങര സ്വദേശി അബൂദബിയിൽ നിര്യാതനായി

അബൂദബി: മലപ്പുറം വേങ്ങര സ്വദേശി അബൂദബിയിൽ നിര്യാതനായി. വലിയോറ കാളിക്കടവിലെ പരേതനായ മടപ്പള്ളി അബ്​ദുല്ലക്കുട്ടി മുസ്​ലിയാരുടെ മകൻ അബ്​ദുൽ വാഹിദ് (40) ആണ് മരിച്ചത്. ജോലി കഴിഞ്ഞ് വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞ് വീണ് ശൈഖ്​ ഖലീഫ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദ്രോഗമാണ് മരണകാരണം.

മൂന്നാഴ്ച മുമ്പാണ് വാഹിദ് നാട്ടിൽനിന്ന് തിരിച്ചെത്തിയത്. അബൂദബി  ഖാലിദിയയിലെ ടീ ബാഗ് കഫ്​റ്റീരിയ ജീവനക്കാരനാണ്.  നബീസയാണ് മാതാവ്. ഭാര്യ: സലീന. മക്കൾ: ഹുസ്ന, നാസിറ. സഹോദരങ്ങൾ: മുഹമ്മദ്, അബ്​ദുൽ ഖാദർ, ആയിശ, മറിയം, ഫാത്തിമ,  ഹസനത്ത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോയതായി കെ.എം.സി.സി പ്രവർത്തകർ അറിയിച്ചു. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന്​ വലിയോറ കോഴിശ്ശേരി മസ്ജിദ് ഖബർസ്ഥാനിൽ.

Tags:    
News Summary - venjara native dead in abu dhabi -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.