ഭ​ക്ഷ്യ​സു​ര​ക്ഷ നി​യ​മം ലം​ഘി​ച്ച അ​ബൂ​ദ​ബി മ​ഫ്​​റ​ഖ് വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ ഫു​ഡ് സോ​ണ്‍ കേ​റ്റ​റി​ങ് കോ​ണ്‍ട്രാ​ക്ട്‌​സ്

സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടി​യ നി​ല​യി​ല്‍

നി​യ​മ​ലം​ഘ​നം: ഭ​ക്ഷ്യ​വി​ത​ര​ണ സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടി

അ​ബൂ​ദ​ബി: പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​വു​ന്ന രീ​തി​യി​ല്‍ പ്ര​വ​ര്‍ത്തി​ച്ച ഭ​ക്ഷ്യ​വി​ത​ര​ണ സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടി അ​ധി​കൃ​ത​ര്‍. മ​ഫ്റ​ഖ്​ വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ ഫു​ഡ് സോ​ണ്‍ കേ​റ്റ​റി​ങ് കോ​ണ്‍ട്രാ​ക്ട്‌​സ് സ്ഥാ​പ​ന​മാ​ണ് അ​ബൂ​ദ​ബി കാ​ര്‍ഷി​ക, ഭ​ക്ഷ്യ സു​ര​ക്ഷാ അ​തോ​റി​റ്റി (അ​ഡാ​ഫ്‌​സ) അ​ട​ച്ചു​പൂ​ട്ടി​യ​ത്.

ഭ​ക്ഷ്യ​സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ത്തി​ലെ ര​ണ്ടാം വ​കു​പ്പ് ലം​ഘി​ച്ച​തി​നാ​ണ് സ്ഥാ​പ​ന​ത്തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. ഭ​ക്ഷ്യ​സു​ര​ക്ഷ നി​യ​മം ലം​ഘി​ച്ച അ​ബൂ​ദ​ബി​യി​ലെ റ​സ്റ്റാ​റ​ന്‍റ്​ ക​ഴി​ഞ്ഞ​ദി​വ​സം അ​ധി​കൃ​ത​ര്‍ അ​ട​ച്ചു​പൂ​ട്ടി​യി​രു​ന്നു. ഖാ​ലി​ദി​യ​യി​ലെ അ​മീ​ര്‍ അ​ല്‍ ഷാം ​റ​സ്റ്റാ​റ​ന്‍റ്​ ആ​ന്‍ഡ് ഗ്രി​ല്‍സ് ആ​ണ് അ​ഡാ​ഫ്സ) അ​ട​ച്ചു​പൂ​ട്ടി​യ​ത്.

പ​രി​ശോ​ധ​ന​യി​ല്‍ പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​വു​ന്ന ഗു​രു​ത​ര​മാ​യ നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് റ​സ്റ്റാ​റ​ന്‍റി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഭ​ക്ഷ്യ​സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​ങ്ക​ക​ള്‍ 800555 എ​ന്ന ഹോ​ട്ട് ലൈ​ന്‍ ന​മ്പ​റി​ല്‍ വി​ളി​ച്ച​റി​യി​ക്ക​ണ​മെ​ന്ന് അ​തോ​റി​റ്റി പൊ​തു​ജ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Violation- Food distribution establishment closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.