ദുബൈ:ചെറുകിട കമ്പനികളുടെ വിസ അപേക്ഷ - നടപടി ക്രമങ്ങൾ അമർ സെൻറർ വഴി നടത്താനാകുമെന്ന് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ദുബൈ എമിഗ്രേഷൻ)അറിയിച്ചു. ഇത് പ്രകാരം 100 താഴെ ജീവനക്കാരുള്ള കമ്പനികൾക്ക് ഇനി ഓൺലൈൻ രജിസ്‌ട്രേഷൻ ഇല്ലാതെ തന്നെ അമർ സെൻറർ വഴി വിസ അപേക്ഷാ- നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയും.
വിസ ഇടപാടുകൾക്ക് 23 അമർ സെൻററുകൾ വകുപ്പ് തുറന്നിട്ടുണ്ട്. 100 -ൽ കുറവ് ജീവനക്കാരുള്ള കമ്പനികളുടെ അപേക്ഷ ഇവിടങ്ങളിലെല്ലാം സ്വീകരിക്കും. ഇത് പ്രകാരം 2,000മുതൽ 4000 ദിർഹം വരെയുള്ള അധിക ചിലവുകൾ കുറക്കാൻ കഴിയും.ദുബൈയെ കൂടുതൽ നിക്ഷേപക സൗഹൃദ നഗരമാക്കി മാറ്റുന്നതിെൻറ ഭാഗമായാണ് നടപടിയെന്ന് ദുബൈ എമിഗ്രേഷൻ മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്മദ് റാശിദ് അൽ മറി പറഞ്ഞു. ഈ വർഷം അവസാനത്തോടെ 70 അമർ സെൻററുകൾ കൂടി തുറക്കും. എമിഗ്രേഷന്‍ ഓഫീസ് സന്ദർശിക്കാതെ തന്നെ എല്ലാ വിസ റെസിഡൻസി ഇടപാടുകൾ പൂർത്തിയാക്കാൻ ഉപഭോക്താകളെ അനുവദിക്കും.
ഈ വർഷത്തെ ആദ്യ മൂന്ന് മാസം കൊണ്ട് അമർ സെൻറർ വഴി 414633 വിസ ഇടപാടുകൾ നടത്തി.അമർ സെൻററുകളിൽ വിസ അപേക്ഷ നടപടികൾക്ക് പുറമേ എമിറേറ്റ്‌സ് ഐഡൻറിറ്റി അതോറിറ്റി, ദുബൈ നഗരസഭ,ദുബൈ ആരോഗ്യ അതോറിറ്റി തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളുടെ സേവനങ്ങളും ലഭ്യമാവും. കൂടുതൽ അന്വേഷണങ്ങൾക്ക് 800511 എന്ന ടോൾഫ്രീ നമ്പറിൽ വിളിക്കാം. https://www.amer.ae/contact എന്ന സൈറ്റിലും വിവരങ്ങൾ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.