അൽഐൻ: ഏക സിവിൽ കോഡ് നടപ്പാക്കുന്നതിന്റെ മുന്നോടിയായുള്ള മുസ്ലിം വിവാഹനിയമം റദ്ദാക്കിയ അസം സർക്കാറിന്റെ തീരുമാനത്തിനെതിരെ ജനാധിപത്യ വിശ്വാസികൾ രംഗത്തു വരണമെന്ന് അൽഐൻ പി.സി.എഫ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഇന്ത്യയിലെ വിശ്വാസങ്ങളെ ഇല്ലായ്മ ചെയ്യാനും രാജ്യത്തിന്റെ സമാധാനം തകർക്കാനും ശ്രമിക്കുന്ന സംഘ്പരിവാർ ദുഷ്ടശക്തികൾ വിലസുകയാണ്. രാജ്യത്ത് മൃഗങ്ങളുടെയും പക്ഷികളുടെയും പേര് പറഞ്ഞ് മനുഷ്യരെ തല്ലിക്കൊല്ലുന്ന സാഹചര്യമാണുള്ളത്. ഇതിനെതിരെ മതേതര വിശ്വാസികൾ ഉണരണമെന്നും രാജ്യത്തിന്റെ ഐക്യം കാത്തുസൂക്ഷിക്കാൻ ഓരോ യഥാർഥ ഇന്ത്യൻ പൗരനും പ്രതികരിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.