ദുബൈ: എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനത്തിനായി കാത്തിരിക്കുന്ന വിദ്യാർഥികൾക്കും പ്രവാസി രക്ഷിതാക്കൾക്കുമായി ഗൾഫ് മാധ്യമത്തിെൻറ ആതിഥേയത്വത്തിൽ ലിങ്ക് ഇന്ത്യ സംഘടിപ്പിക്കുന്ന വെബിനാർ ശനിയാഴ്ച നടക്കും.യു.എ.ഇയിലും ഒമാനിലും വൈകീട്ട് 4.30നും സൗദി, ഖത്തർ, ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിൽ 3.30നും ഇന്ത്യയിൽ ആറുമണിക്കും വെബിനാർ വീക്ഷിക്കാം. madhyamam.com/eduwebinar ലിങ്ക് വഴി സൗജന്യമായി രജിസ്റ്റർ ചെയ്ത് വെബിനാറിൽ പങ്കാളിയാവാം. നീറ്റ് പരീക്ഷയെഴുതിയ വിദ്യാർഥികൾക്കും ഭാവിയിൽ മെഡിക്കൽ മേഖല തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർക്കും ഉപകാരപ്രദമാകുന്ന രീതിയിലാണ് വെബിനാർ സംഘടിപ്പിച്ചിരിക്കുന്നത്.
പ്രധാനമായും പ്രവാസി രക്ഷിതാക്കൾക്കാണ് വെബിനാർ ഏറെ ഗുണം ചെയ്യുക. എൻ.ആർ.ഐ േക്വാട്ടയുടെ സാധ്യതകളെ കുറിച്ചും സ്വീകരിക്കേണ്ട മാർഗങ്ങളെ കുറിച്ചും വെബിനാറിൽ വിശദമാക്കും. പ്രവാസി രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ആശങ്കകൾ പങ്കുവെക്കാനും സംശയദൂരീകരണത്തിനും അവസരമുണ്ടാകും. സീറ്റ് തട്ടിപ്പിെൻറ ചതിക്കുഴികളിൽ വീഴാതിരിക്കാനുള്ള നിർദേശങ്ങളും പങ്കുവെക്കും. നീറ്റ് പരീക്ഷ ഫലം വന്ന ശേഷം വിദ്യാർഥികളുടെ മുന്നിലെ സാധ്യതകൾ, ലഭിച്ച സ്കോറും ബഡ്ജറ്റും അനുസരിച്ച് എവിടെയൊക്കെ പ്രവേശനം ലഭിക്കും, മാർക്കും റാങ്കും തമ്മിലുള്ള വ്യത്യാസം, ഓൾ ഇന്ത്യ േക്വാട്ട പ്രവേശനം, വിവിധ സംസ്ഥാനങ്ങളിലെ മെഡിക്കൽ പ്രവേശന സാധ്യതകൾ, യോഗ്യത മാനദണ്ഡങ്ങളും സംവരണവും തുടങ്ങിയ വിഷയങ്ങൾ വെബിനാറിൽ ചർച്ച ചെയ്യും.
എൻ.ആർ.ഐകൾക്കായി വിദ്യാഭ്യാസ മേഖലയിൽ പ്രത്യേകം സീറ്റുകൾ നീക്കിവെച്ചിട്ടുണ്ട്. മെറിറ്റിൽ ഇടം ലഭിക്കാത്ത വിദ്യാർഥികൾക്ക് എൻ.ആർ.ഐ േക്വാട്ടകൾ വഴി പ്രവേശനം നേടാൻ കഴിയും. എന്നാൽ, പല രക്ഷിതാക്കൾക്കും ഇതിെൻറ വഴികൾ അറിയാത്തതാണ് തടസ്സമാകുന്നത്. ഇത് മക്കളുടെ ഭാവിയെതന്നെ ബാധിക്കുന്നു.
ഇത്തരം നഷ്ടങ്ങളിൽനിന്ന് ഭാവിതലമുറയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് വെബിനാർ. വിദഗ്ധ പരിശീലകനായ കരിയർ ലിങ്ക്സ് അക്കാദമി സി.ഇ.ഒ അജയ് പത്മനാഭനാണ് വെബിനാറിന് നേതൃത്വം നൽകുന്നത്. linkindiagcc@gmail.com എന്ന ഇ–മെയിൽ വിലാസത്തിലും +971 588135882 എന്ന വാട്സ്ആപ് നമ്പറിലും രജിസ്ട്രേഷന് സൗകര്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.