വൈജ്ഞാനിക രംഗത്ത് സുവർണകുതിപ്പ് നടത്തുകയാണ് ബക്കിങ്ഹാം ഷെയർ യൂനിവേഴ്സിറ്റിയുടെ യു.എ.ഇയിലെ ഏക അംഗീകൃത ഓഫ് കാമ്പസായ ക്രോംവെൽ യു.കെ. സാധാരണക്കാർക്ക് ഉന്നത വിദ്യാഭ്യാസം അപ്രാപ്യമായി മാറുന്ന കാലത്ത് ചുരുങ്ങിയ ചിലവിൽ നിലവാരമൂല്യമുള്ള ബിരുദ ബിരുദാനന്തര കോഴ്സുകൾ പ്രദാനം ചെയ്യുന്ന സ്ഥാപനമാണിത്. നോർത്ത് യു.എ.ഇയിലെ ആദ്യത്തെ പിയേഴ്സൻ അംഗീകൃത സ്ഥാപനം കൂടിയായ ഈ കാമ്പസ് സാധാരണക്കാരായ പ്രവാസികളുടെ മക്കൾക്ക് യു.കെ വിദ്യാഭ്യാസം അനായാസം സാധ്യമാക്കുന്നു. അജ്മാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്ഥാപനം പിയേഴ്സൺ അവാർഡിങ് ബോഡി നൽകുന്ന ലെവൽ 3(A ലെവൽ, 12ഗ്രേഡ് തത്തുല്യം), ലെവൽ 4, ലെവൽ 5 (ഹയർ നാഷനൽ ഡിപ്ലോമ )എന്നീ ഡിപ്ലോമ കോഴ്സുകളും ക്വാളിഫി അവാർഡിങ് ബോഡിയുടെ പി.ജി ഡിപ്ലോമ ലെവൽ 7കോഴ്സും യൂനിവേഴ്സിറ്റിയുടെ ബി.എ (HONS) ബിസിനസ് മാനേജ്മെൻറ്, ബി.എ (HONS)ഇൻറർനാഷനൽ ഹോസ്പിറ്റാലിറ്റി മാനേജ്മെൻറ്, ബി.എസ്സി (HONS)അക്കൗണ്ടിങ് ആൻഡ് ഫിനാൻസ്, ഐ.എം.ബി.എ (ഇൻറർനാഷനൽ മാസ്റ്റേഴ്സ് ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ) എന്നിവ നൽകുന്നു.
ക്രോംവെൽ കാമ്പസിൽ ഡിഗ്രിയും മാസ്റ്റർ ഡിഗ്രിയും പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് ബക്ക്സ് യൂനിവേഴ്സിറ്റി വർഷാവർഷം നടത്തുന്ന ബിരുധദാന ചടങ്ങിൽ പങ്കെടുക്കാം. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളും യൂനിവേഴ്സിറ്റി കാമ്പസിൽ പഠിക്കുന്ന വിദ്യാർഥികളും ഇതിൽ സന്നിഹിതരായിരിക്കും. ബ്രിട്ടീഷ് കൗൺസിൽ ബോഡിയുടെ ഐ.ഇ.എൽ.ടി.എസ് അംഗീകൃത പരിശീലന കേന്ദ്രം കൂടിയാണിത്. എ.സി.സി.എ കോഴ്സ് ഇവിടെ പ്രദാനം ചെയ്യുന്നുണ്ട്. അന്താരാഷ്ട്ര പഠന നിലവാരമൂല്യമുള്ളതും നാഷനൽ അസസ്മെൻറ് അക്രഡിറ്റേഷൻ കൗൺസിൽ അംഗീകരിച്ചതുമായ ഇന്ത്യൻ സർവകലാശാലയുമായി കൈകോർത്ത് ഇന്ത്യൻ ബിരുദ ബിരുദാനന്തര കോഴ്സുകൾക്കും ഇവിടെ നാന്ദി കുറിക്കുകയാണ്.
അതോടൊപ്പം സൈബർ സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ബിഗ് ഡാറ്റ ബ്ലോക്ക് ചെയിൻ എന്നീ നൂതനവും സ്വയം പര്യവേക്ഷണ സഹായകവുമായ പഠന രീതികൾക്കും തുടക്കം കുറിച്ചിരിക്കുകയാണ്. കേവല പഠനത്തിൽ ഊന്നാതെ പാേഠ്യതര പ്രവർത്തനങ്ങളിലും കാമ്പസ് സജീവമാണ്. സ്റ്റുഡൻറ് ക്ലബ്ബുകൾ, സ്റ്റുഡൻറ്സ് യൂനിയൻ, അന്താരാഷ്ട്ര പഠനയാത്രകൾ എന്നിവയെല്ലാം ഇവിടെ സജീവമാണ്.
ബക്കിങ് ഹാം ഷെയർ ന്യൂ യൂനിവേഴ്സിറ്റിയുടെ റീജനൽ സെൻറർ ദുബൈയിൽ സ്ഥാപിതമായി. യൂനിവേഴ്സിറ്റിയുടെ ആധികാരിക പ്രാദേശിക കേന്ദ്രമാണിവിടം. 1891ൽ സ്ഥാപിതമായതും ബക്സ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നതുമായ സർവകലാശാല 125വർഷത്തെ വിജയഗാഥയിൽ നിരവധിയനവധി ബഹുമതികളും നേട്ടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.