വാട്ട്സ്കപ്പ്‌ ഫുട്ബാൾ-2023 ജേതാക്കളായ ഇഖ്‌വ എസ്.എഫ്.സി ചെറുകുന്ന്

വാട്ട്സ്കപ്പ്‌ ഫുട്ബാൾ-2023; ഇഖ്‌വ എസ്.എഫ്.സി ചെറുകുന്ന് ജേതാക്കൾ

ദുബൈ: ഇ.കെ.ഡബ്ല്യു ചെറുകുന്നിന്റെ ആഭിമുഖ്യത്തിൽ ഖിസൈസിലെ കോർണർ ഫുട്ബാൾ ഗ്രൗണ്ടിൽ നടന്ന ഏഴാമത് വാട്ട്സ്കപ്പ്‌ ഫുട്ബാൾ ടൂർണമെന്റിൽ ഇഖ്‌വ എസ്.എഫ്.സി ചെറുകുന്ന് ചാമ്പ്യൻമാരായി. ഫൈനലിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് ഇ.കെ.ഡബ്ല്യു ചെറുകുന്നിനെ പരാജയപ്പെടുത്തിയാണ്​ വിജയിച്ചത്​.

12 ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് മോട്ടിവേഷനൽ സ്പീക്കർ സി.പി. ശിഹാബ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാട്ട്സ്കപ്പ്‌ ക്രിക്കറ്റിന്റെ പ്രഖ്യാപനവും ലോഗോ പ്രകാശനവും നടന്നു. സാമൂഹിക പ്രവർത്തകൻ ഷംസുദ്ദീൻ നെല്ലറ പങ്കെടുത്തു. അഷ്‌റഫ്‌ താമരശ്ശേരി ജേതാക്കൾക്കുള്ള ട്രോഫി സമ്മാനിച്ചു.

ടൂർണമെന്റിലെ കളിക്കാരനായി ഇ.കെ.ഡബ്ല്യു ചെറുകുന്നിന്റെ ഷംനാദ് തളിപ്പറമ്പും ടോപ് സ്കോററായി ഇഖ്‌വ എസ്.എഫ്.സിയുടെ തയ്യിബും ഗോളിയായി ടേസ്റ്റി നെല്ലിക്കയുടെ താജുവും എമർജിങ്ങ് താരമായി ജി.ബി.എച്ച്.എസ് 94 എഫ്.സിയുടെ ജംഷീദും തിരഞ്ഞെടുക്കപ്പെട്ടു.

Tags:    
News Summary - Whatsapp Football-2023; Iqwa SFC Small Hill Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.