ദുബൈ: ബൂസ്റ്റർ വാക്സിനെടുക്കാത്തവർക്ക് പല സ്ഥലങ്ങളിലും സന്ദർശിക്കുന്നതിന് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. മറ്റ് എമിറേറ്റുകളിൽനിന്ന് അബൂദബിയിലേക്ക് പ്രവേശിക്കാനും കോവിഡ് ഫലമോ ഗ്രീൻ സിഗ്നലോ ആവശ്യമാണ്. ഇതോടെ, കുറഞ്ഞ നിരക്കിൽ കോവിഡ് പരിശോന എവിടെ നടത്താം എന്ന ചിന്തയിലാണ് പ്രവാസികൾ അടക്കമുള്ളവർ. 50 ദിർഹം മുതൽ 150 ദിർഹം വരെയാണ് സാധാരണ നിരക്ക്. എമിറേറ്റ്സ് ഹെൽത്ത് സർവിസ് (ഇ.എച്ച്.എസ്) വഴിയും അബൂദബി ആരോഗ്യവിഭാഗമായ സേഹ വഴിയും യു.എ.ഇയിലുടനീളം 50 ദിർഹമിന് കോവിഡ് പരിശോധന നടത്തുന്നുണ്ട്. കുറഞ്ഞ നിരക്കിൽ കോവിഡ് പരിശോധനഫലം ലഭിക്കുന്ന സെന്ററുകളുടെ സേവനം എവിടെയെല്ലാം ലഭിക്കുമെന്ന് നോക്കാം.
ദുബൈ:
അൽ ഇത്തിഹാദ് ടെന്റ്
അൽ ലുസിലി ഹെൽത്ത്
സെന്റർ
സേഹ സിറ്റി വാക്
അബൂദബി:
മെഡി ക്ലിനിക്, എയർപോർട്ട് റോഡ്
മെഡിക്ലിനിക് അൽ നൂർ ഹോസ്പിറ്റൽ
മെഡിയോർ ഹോസ്പിറ്റൽ
എൻ.എം.സി ബരീൻ ഇന്റർനാഷനൽ ഹോസ്പിറ്റൽ
ഷാർജ:
സേഹാ കോവിഡ് സ്ക്രീനിങ് സെന്റർ, അൽ ബൈത് മെത്വഹിദ്
ഒയാസിസ് മാൾ
മെവൈല കൗൺസിൽ
മുഗൈദിർ കൗൺസിൽ
ഹയവ സബർബ് കൗൺസിൽ
ദിബ്ബ അൽ ഹിസ്ൻ സിറ്റി കൗൺസിൽ
അറബിക് കൾചറൽ ക്ലബ്
കൾചറൽ ക്ലബ് ദിബ്ബ
പബ്ലിക് ഹെൽത്ത് സെന്റർ, കൽബ
റാമെസ് മാൾ
ഡ്രൈവ്സ് ടെസ്റ്റ് സെന്റർ, ഷാർജ പൊലീസ് ഹെഡ് ക്വാർട്ടേഴ്സ്
സുഹൈല സബർബ് കൗൺസിൽ
സുബൈഹിയ സബർബ് കൗൺസിൽ
അജ്മാൻ:
ശൈഖ് ഖലീഫ ഹാൾ, അൽബൈത്ത് മെത്വഹിദ്
കമ്യൂണിറ്റി ഡെവലപ്മെന്റ് മന്ത്രാലയം, അൽ ജെർഫ്
ഉമ്മുൽ ഖുവൈൻ:
അൽബൈത്ത് മെത്വഹിദ്
റാസൽഖൈമ:
ശൈഖ നൂറ ബിൻ സുൽത്താൻ സെന്റർ
റാസൽഖൈമ സ്പോർട്സ് ഹാൾ
അൽബൈത്ത് മെത്വഹിദ് ഹാൾ, റാസൽഖൈമ
പബ്ലിക് ഹെൽത്ത് സെന്റർ, അൽ ഖൊസായദത്ത്
ഫുജൈറ:
അൽബൈത്ത് മെത്വഹിദ്
ദിബ്ബ എക്സിബിഷൻ സെന്റർ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.