അബൂദബി: വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ വേദനിക്കുന്നവരെ ചേര്‍ത്തുപിടിക്കാന്‍ അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന് കീഴില്‍ യോജിച്ച സംവിധാനം ഒരുക്കുമെന്ന് ഭാരവാഹികളായ പി. ബാവഹാജി, മുഹമ്മദ് ഹിദായത്തുല്ല, ബി.സി. അബൂബക്കര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
ഹൃദയഭേദകമായ പ്രകൃതി ദുരന്ത വാര്‍ത്തയാണ് വയനാട്ടിലെ മേപ്പാടിയില്‍നിന്ന് കേട്ടത്. ഭീകരമായ മലവെള്ളപ്പാച്ചിലില്‍ ചൂരല്‍മല, മുണ്ടക്കൈ ഭാഗങ്ങള്‍ ഒന്നാകെ ഭൂമി വിഴുങ്ങിയ അവസ്ഥയാണ്. നിരവധി മനുഷ്യ ജീവനുകള്‍ നഷ്ടമായി. ഒട്ടേറെ ആളുകള്‍ ചികിത്സയിലാണ്. വീടുകളും കെട്ടിടങ്ങളും നാമാവശേഷമായി. രക്ഷാപ്രവര്‍ത്തനത്തില്‍ ഏർപ്പെട്ടവര്പോലും വിറങ്ങലിച്ചു നില്‍ക്കുകയാണ്. പൊതുസമൂഹം എല്ലാം മറന്ന് ഒന്നിച്ചു നില്‍ക്കേണ്ട സമയമാണിത്.
വയനാട്ടില്‍ മാത്രമല്ല മഴക്കെടുതിമൂലം നിരവധി കുടുംബങ്ങള്‍ മാറി താമസിക്കാനും മറ്റും നെട്ടോട്ടമോടുകയാണ്. സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് സൗകര്യം ഒരുക്കാനും ഒന്നിച്ചുനിന്ന് അവരെ സഹായിക്കാനും സാധിക്കണമെന്നും അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.