ദുബൈ: സന്നദ്ധ സംഘടനയായ ഇന്റർനാഷനൽ ലയൺസ് ക്ലബിന്റെ മിഡിലീസ്റ്റിലെ ആദ്യത്തെ സ്ത്രീകൾക്കു മാത്രമായുള്ള ലയൺസ് ക്ലബ് രൂപവത്കൃതമായി. ദുബൈ അൽനഹദയിലെ ലാവൻഡർ ഹോട്ടലിൽ ഈ മാസം എട്ടിന് വൈകീട്ട് നടന്ന ചടങ്ങിലാണ് ‘ദുബൈ പ്രൈഡ് ലയൺസ് ക്ലബ്’ എന്ന പേരിൽ ക്ലബ് രൂപവത്കരിച്ചത്. ജീവിതത്തിന്റെ നാനാതുറയിൽ കഴിവ് തെളിയിച്ച 35 സ്ത്രീകളാണ് ക്ലബിലെ അംഗങ്ങൾ.
അന്താരാഷ്ട്ര ലയൺസ് ക്ലബിന്റെ മിഡിലീസ്റ്റ് റീജനൽ പ്രതിനിധിയായ ലയൺ അഗസ്റ്റോ ഡി പെട്രോയുടെ മുഖ്യകാർമികത്വത്തിൽ ദുബൈ പ്രൈഡ് ലയൺസ് ക്ലബിന്റെ ചാർട്ടർ നൈറ്റും അംഗങ്ങളുടെ അംഗത്വ ചടങ്ങും നടത്തി. ലയൺ ഉഷ സുനിൽ പ്രസിഡന്റായും ലയൺ ഡോക്ടർ ജോഷില ഷാബു സെക്രട്ടറിയായും ലയൺ മെഹജബീൻ ട്രഷററായും ചുമതലയേറ്റു. ചടങ്ങിൽ യു.എ.ഇയിലെ നിരവധി ലയൺസ് ക്ലബുകളുടെ ഭാരവാഹികൾ പങ്കെടുക്കുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.