ദുബൈ: ലോക എച്ച്.ആർ.ഡി കോൺഗ്രസിൽ രണ്ട് പുരസ്കാരങ്ങൾ സ്വന്തമാക്കി പ്രമുഖ റീട്ടെയിൽ ഗ്രൂപ്പായ ലുലു. ഏഷ്യയിലെ മികച്ച എംേപ്ലായർ ബ്രാൻഡ് അവാർഡും എച്ച്.ആർ ലീഡർഷിപ് അവാർഡുമാണ് ലുലു നേടിയത്. ലുലു ഹ്യൂമൻ റിസോഴ്സ് ഡയറക്ടർ അബ്ദു റസാഖിനാണ് എച്ച്.ആർ ലീഡർഷിപ് അവാർഡ്. കോവിഡ് വ്യാപന സമയത്ത് ജീവനക്കാരുടെ ക്ഷേമത്തിന് മുൻഗണന നൽകിയതുൾപ്പെടെ പരിഗണിച്ചാണ് പുരസ്കാരം നൽകിയത്.
43 രാജ്യങ്ങളിൽനിന്നുള്ള 55,000 ജീവനക്കാരുള്ള ലുലു കോവിഡ് കാലത്തും ജീവനക്കാരെ ചേർത്തുപിടിച്ചിരുന്നു. ജീവനക്കാർക്കായി ക്വാറൻറീൻ കേന്ദ്രങ്ങൾ സ്ഥാപിച്ചു. ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും പ്രത്യേക താമസ സംവിധാനമൊരുക്കി. കഴിഞ്ഞ ദിവസം വിർച്വലായി നടന്ന പരിപാടിയിൽ അബ്ദു റസാഖ് പുരസ്കാരം ഏറ്റുവാങ്ങി. 27 വർഷമായി ലുലുവിെൻറ ഭാഗമായ റസാഖ് എയർ ബസ് ഗ്രൂപ് ഇന്ത്യയുടെയും ടെലികോം മലേഷ്യ ബെർഹാദിെൻറയും പുരസ്കാരം നേടിയിരുന്നു. മാനുഷിക വിഭവശേഷിയാണ് തങ്ങളുടെ ഏറ്റവും വലിയ സ്വത്തെന്നും ഇൗ അംഗീകാരം അതിെൻറ തെളിവാണെന്നും റസാഖ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.