വേൾഡ് മലയാളി കൗൺസിലി​െൻറ നേതൃത്വത്തിൽ ഇന്ത്യയിലെ കോവിഡ്​ ബാധിതരെ സഹായിക്കാൻ​ 25 ഓക്​സിജൻ സിലിണ്ടറുകൾ കൈമാറുന്ന ചടങ്ങ്​

വേൾഡ്​ മലയാളി കൗൺസിൽ 25 ഓക്​സിജൻ സിലിണ്ടർ കൈമാറി

ദുബൈ: ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളി കൗൺസിലി​െൻറ നേതൃത്വത്തിൽ ഇന്ത്യയിലെ കോവിഡ്​ ബാധിതരെ സഹായിക്കാൻ​ 25 ഓക്​സിജൻ സിലിണ്ടറുകൾ നൽകി. കെയർ ഫോർ കേരളയുടെ ഭാഗമായി നോർക്ക റൂട്സ് ഡയറക്ടർ ഒ.വി. മുസ്തഫക്കാണ്​ സിലിണ്ടറുകൾ കൈമാറിയത്​. 25ാം വാർഷി​കാഘോഷത്തി​െൻറ ഭാഗമായ സാംസ്കാരിക പരിപാടികൾ മാറ്റിവെച്ച തുകയാണ്​ ഇതിനു​ ചെലവഴിച്ചത്​.

ആംബുലൻസ്‌ ഉൾപ്പെടെ നിരവധി ജീവൻ രക്ഷാ ഉപകരണങ്ങൾ സമാഹരിച്ച് നോർക്കയുമായി ചേർന്ന് കേരളത്തിലെത്തിക്കാൻ ശ്രമിക്കുകയാണെന്ന്​ ഡബ്ല്യു.എം.സി ഗ്ലോബൽ അഡ്വൈസറി ബോർഡ്‌ ചെയർമാൻ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ അറിയിച്ചു. ഏതു പ്രതികൂല സാഹചര്യം വന്നാലും കേരളത്തെ നെഞ്ചോട് ചേർത്ത പാരമ്പര്യമാണ് പ്രവാസി സംഘടനകളുടേതെന്ന്​​ ഡബ്ല്യു.എം.സി ഗ്ലോബൽ വൈസ് പ്രസിഡൻറ്​ ചാൾസ് പോൾ അഭിപ്രായപ്പെട്ടു. മിഡിൽ ഈസ്​റ്റ്​ പ്രസിഡൻറ്​ ഷാഹുൽ ഹമീദ്, ചെയർമാൻ ടി.കെ. വിജയൻ, സെക്രട്ടറി സന്തോഷ്‌ കേട്ടത്ത്, വൈസ് പ്രസിഡൻറ്​ വിനേഷ് മോഹൻ, ട്രഷറർ രാജീവ്‌ കുമാർ, ഡോ. റെജി. കെ. ജേക്കബ്, ചാക്കോ ഊളക്കാടൻ, മിഡിൽ ഈസ്​റ്റ്​ മീഡിയ ചെയർമാൻ വി.എസ്‌. ബിജുകുമാർ എന്നിവർ സന്നിഹിതരായിരുന്നു.

Tags:    
News Summary - World Malayalee Council handed over 25 oxygen cylinders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.