ലോക പൊലീസ്​ ഉച്ചകോടി നാളെ മുതൽ ദുബൈയിൽ

ദുബൈ: ലോക ​പൊലീസ്​ സേനകളുടെ മേധാവിമാർ സമ്മേളിക്കുന്ന ലോകപൊലീസ്​ ഉച്ചകോടി തിങ്കളാഴ്ച ദുബൈയിൽ തുടങ്ങും. ദുബൈ എക്സ്​പോയിലെ എക്സിബിഷൻ സെന്‍ററിൽ നടക്കുന്ന ഉച്ചകോടിയിൽ 200ഓളം പ്രഭാഷകർ പ​ങ്കെടുക്കും. 150 എക്സിബിറ്റർമാർ പൊലീസ്​ സേനയുമായി ബന്ധപ്പെട്ട പ്രദർശനവുമായെത്തും. മാർച്ച്​ 17ന്​ സമാപിക്കും.

ഡിജിറ്റൽ ലോകത്തെ ​ക്രിമിനൽ കുറ്റങ്ങൾ എങ്ങിനെ നിയന്ത്രിക്കാം എന്നതായിരിക്കും പ്രധാന ചർച്ച. ക്രിപ്​റ്റോ കറൻസി, റോബോട്ടിക്​സ്​, നിർമിത ബുദ്ധി, വിർച്വൽ റിയാലിറ്റി തുടങ്ങിയവയുടെ ഉപയോഗവും ദുരുപയോഗവും ചർച്ച​ ചെയ്യപ്പെടും. യു.എൻ, ഇന്‍റർപോൾ, വിവിധ നഗരങ്ങളിലെ പൊലീസ്​, സ്വകാര്യ മേഖലയിലെ സുരക്ഷ സ്ഥാപനങ്ങൾ തുടങ്ങിയവയിലെ മുതിർന്ന ഉദ്യോഗസ്ഥർ പ​ങ്കെടുക്കും.

ഫോറൻസിക്​ സയൻസ്​, മയക്കുമരുന്ന്​ ഉപയോഗം തടയൽ, ഡ്രോൺ ഉപയോഗത്തിന്‍റെ സാധ്യതകളും വെല്ലുവിളികളും തുടങ്ങിയവ ചർച്ചയാകും. പൊലീസ്​ സേനയുമായി ബന്ധപ്പെട്ട അതിനൂതന കണ്ടുപിടിത്തങ്ങൾ പ്രദർശനത്തിനെത്തും. ഇതുമായി ബന്ധപ്പെട്ട വ്യാപാര ഇടപാടുകളും നടക്കും. ദുബൈ പൊലീസ്​ ഉപമേധാവി ലെഫ്​റ്റന്‍റ്​ ജനറൽ ധാഹി ഖൽഫാൻ തമീം, യു.എൻ ​പൊലീസ്​ അഡ്വൈസർ ലൂയിസ്​ കാരിലോ, പൊലീസ്​ ചീഫ്​ ഇന്‍റർനാഷനൽ പ്രസിഡന്‍റ്​ ഡ്വൈറ്റ്​ ഹെന്നിങർ തുടങ്ങിയവർ പ​ങ്കെടുക്കും. https://www.worldpolicesummit.com എന്ന സൈറ്റ്​ വഴി സന്ദർശിച്ച്​ രജിസ്റ്റർ ചെയ്ത്​ സൗജന്യമായി എക്സിബിഷൻ കാണാം. കോൺഫറൻസുകളിൽ പ​ങ്കെടുക്കണമെങ്കിൽ രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ പണം അടക്കണം.

Tags:    
News Summary - World Police Summit in Dubai from tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.