ഷാർജ: കോവിഡ് -19 മൂലമുള്ള ആഗോള സാമ്പത്തിക തകർച്ചയെ മറികടന്ന് ഹംറിയ ഫ്രീ സോൺ അതോറിറ്റി(എച്ച്.എഫ്.സെഡ്.എ) പ്രാദേശികമായും ആഗോളമായും പ്രധാന ലക്ഷ്യസ്ഥാനമെന്ന ഖ്യാതിയും പദവിയും ശക്തിപ്പെടുത്തി മുന്നേറ്റം തുടരുന്നു. രണ്ട് ഭീമൻ ആഫ്രിക്കൻ പെട്രോകെമിക്കൽസ് കമ്പനികൾ (ഗ്ലോബൽ വിഷൻ സ്പെഷാലിറ്റി കെമിക്കൽസ് ആൻഡ് പ്രൗഡ് ലൂബ്രിക്കൻറ്സ്, ഗ്രീസ് ഐ.എൻ.ഡി) 1,076,391 ചതുരശ്ര അടി സ്ഥലം പാട്ടത്തിനെടുത്താണ് ഫ്രീ സോണിൽ നിക്ഷേപം പ്രഖ്യാപിച്ചത്.
ഹംറിയ ഫ്രീ സോൺ അതോറിറ്റി ഡയറക്ടർ സൗദ് സലിം അൽ മസ്രൂയി, രണ്ട് കമ്പനികളുടെ സ്ഥാപകനും സി.ഇ.ഒയുമായ അേൻറാണിയോ ജോവ പിേൻറാ എന്നിവരാണ് കരാർ ഒപ്പിട്ടത്. ധാരണപത്രം അനുസരിച്ച് പ്രാദേശിക, ആഗോള വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നതിനായി ലോകോത്തര നിലവാരത്തിൽ പെട്രോകെമിക്കൽസ് ഫാക്ടറികളും വെയർഹൗസുകളും ആരംഭിക്കും.
അപ്സ്ട്രീം, ഡൗൺസ്ട്രീം പെട്രോകെമിക്കൽസ്, കെമിക്കൽ അഡിറ്റീവുകൾ തുടങ്ങിയവയുടെ ബ്ലെൻഡിങ്, പാക്കേജിങ്, ഡ്രമ്മിങ്, ഡ്രില്ലിങ് എന്നിവയിൽ ഗ്ലോബൽ വിഷൻ സ്പെഷാലിറ്റി കെമിക്കൽസ് പ്രത്യേകത പുലർത്തുന്നു. അതേസമയം, പ്രൗഡ് ലൂബ്രിക്കൻറ്സും ഗ്രീസ് ഐ.എൻ.ഡിയും ലൂബ്രിക്കൻറുകൾ, ഗ്രീസ്, പ്ലാസ്റ്റിക് ഉൽപന്നങ്ങൾ, ടിന്നുകൾ എന്നിവയുടെ നിർമാണ പ്രവർത്തനങ്ങൾ നിർവഹിക്കുന്നു.
എമിറേറ്റിെൻറ സാമ്പത്തിക വൈവിധ്യവത്കരണത്തിെൻറ പ്രധാന ഘടകങ്ങളിലൊന്നാണ് പെട്രോകെമിക്കൽസ് വ്യവസായം എന്ന് സ്ഥിരീകരിക്കുന്ന തരത്തിൽ നവീകരണത്തിനും ഭാവി കമ്പനികൾക്കുമുള്ള ബിസിനസ് ലക്ഷ്യസ്ഥാനമെന്ന നിലയിലും പ്രാദേശിക, ആഗോള വിപണികളിലേക്കുള്ള പ്രധാന കവാടമെന്ന നിലയിലും ഷാർജ സ്വീകരിക്കുന്ന അസന്നിഗ്ധ നിലപാടിെൻറ തെളിവാണ് ഈ പുതിയ നിക്ഷേപമെന്ന് സൗദ് സലിം അൽ മസ്രൂയി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.