ഹത്രാസ് കൂട്ടബലാത്സംഗക്കേസ്: ഇരയുടെ കുടുംബത്തിന്റെ താമസം മാറാനുളള ഹർജി സുപ്രീംകോടതി വെള്ളിയാഴ്ച പരിശോധിക്കും

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ഹത്രാസ് കൂട്ടബലാത്സംഗ സംഭവത്തിൽ ഇരയായ പെൺകുട്ടിയുടെ കുടുംബം ഉത്തർപ്രദേശിന് പുറത്തേക്ക് താമസം മാറണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി വെള്ളിയാഴ്ച പരിശോധിക്കുമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ഇതു സംബന്ധിച്ച് ഉത്തർപ്രദേശ് സർക്കാരിനോട് പ്രതികരണം ആരാഞ്ഞു.

ഒരു പ്രത്യേക സമുദായത്തിൽ പെട്ടവരായതിനാൽ സാമൂഹിക പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന ആശങ്കയിലാണ് കുടുംബം താമസമാറ്റം ആവശ്യപ്പെട്ടത്. ഈ വർഷം മാർച്ചിൽ, ഹത്രാസിലെ പ്രത്യേക ജഡ്ജി മൂന്ന് പ്രതികളെയും എല്ലാ കുറ്റങ്ങളിൽ നിന്നും കുറ്റവിമുക്തരാക്കിയിരുന്നു. അതോടൊപ്പം പ്രധാന പ്രതിയെ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് ശിക്ഷിക്കുകയും ബലാത്സംഗവുമായി ബന്ധപ്പെട്ട് കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു.

അമ്മയ്ക്കും സഹോദരനും ഒപ്പം പശുക്കൾക്ക് പുല്ലരിയാൻ പോയ ദലിത് വിഭഗത്തിൽപെട്ട പെൺകുട്ടിയെ പാടത്ത് നിന്നും പ്രതികള്‍ ഷാളില്‍ കെട്ടി വലിച്ചാണ് കുട്ടബലാത്സംഗം ചെയ്തത്. ചെറുത്തുനിന്നപ്പോൾ പ്രതികള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. 15 ദിവസം ആശുപത്രിയില്‍ കിടന്ന ശേഷം പെൺകുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.

Tags:    
News Summary - Hathras gang-rape case: The Supreme Court will hear the petition of the victim's family to shift their residence on Friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.