ഭക്ഷ്യവില ഇരട്ടിയായി, വളർച്ച കുറയും; സാമ്പത്തിക സർവേയുമായി ധനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതീക്ഷിച്ചതിലും കുറയുമെന്ന് സാമ്പത്തിക സർവേ. നടപ്പ് സാമ്പത്തിക വർഷം വളർച്ച 6.5 മുതൽ ഏഴ് ശതമാനം വരെയായിരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ സമർപ്പിച്ച സർവേ റിപ്പോർട്ടിൽ പറയുന്നു.

ഈ വർഷം 7.2 ശതമാനം വളർച്ച നേടാനാകുമെന്നാണ് റിസർവ് ബാങ്ക് നേരത്തെ അഭിപ്രായപ്പെട്ടത്. മുൻ സാമ്പത്തിക വർഷത്തെ പ്രതീക്ഷിത വളർച്ചയായ 8.2 ശതമാനത്തേക്കാൾ കുറവാണ് നടപ്പ് സാമ്പത്തിക വർഷത്തേക്ക് സാമ്പത്തിക സർവേ പ്രവചിക്കുന്നത്. അതേസമയം, ഐ.എം.എഫ്, എ.ഡി.ബി തുടങ്ങിയ അന്താരാഷ്ട്ര ഏജൻസികൾ കണക്കാക്കുന്ന ഏഴ് ശതമാനം വളർച്ച എന്ന കണക്കിനോട് ചേർന്നുനിൽക്കുന്നതാണ് സർവേ ചൂണ്ടിക്കാട്ടുന്ന കണക്ക്. പ്രതികൂല കാലാവസ്ഥയും കുറഞ്ഞ ജലലഭ്യതയും കൃഷിനാശവും മൂലം കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഭക്ഷ്യവിലപ്പെരുപ്പം ഇരട്ടിയായി.

ഉപഭോക്തൃ ഭക്ഷ്യവിലപ്പെരുപ്പം മുൻവർഷത്തെ 3.8 ശതമാനത്തിൽനിന്ന് 2022-23 സാമ്പത്തിക വർഷം 6.6 ശതമാനമായും കഴിഞ്ഞ സാമ്പത്തിക വർഷം 7.5 ശതമാനമായുമാണ് ഉയർന്നത്. അതേസമയം, ചില്ലറ വിലപ്പെരുപ്പം കഴിഞ്ഞ സാമ്പത്തിക വർഷം 5.4 ശതമാനമായി കുറഞ്ഞു. മുൻവർഷം ഇത് 6.7 ശതമാനമായിരുന്നു. ഇന്ത്യൻ സാമ്പത്തിക മേഖലയുടെ ഭാവി ശോഭനമാണെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ, ആഗോള സാമ്പത്തിക സാഹചര്യങ്ങളിലെ ധ്രുവീകരണവും ഓഹരി വിപണിയിലെ അമിത മൂല്യവും ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ച് സർക്കാർ ജാഗ്രത പാലിക്കുന്നുണ്ട്.

കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ രാജ്യത്തിന് ശരാശരി എട്ട് ശതമാനം വളർച്ച നേടാനായെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിെന്റ കരുത്ത് വിളിച്ചോതുന്നതും കൂടുതൽ വളർച്ച ആവശ്യമായ മേഖലകൾ അടിവരയിടുന്നതുമാണ് സാമ്പത്തിക സർവേയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Tags:    
News Summary - Nirmala Sitharaman tables Economic Survey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.