തിരുവനന്തപുരം: സംസ്ഥാനത്തെ 1603 സബ് സെൻററുകളെ ഹെല്‍ത്ത് ആൻഡ് വെല്‍നസ് സെൻററുകളാക്കി ഉയര്‍ത്തുന്നു. തിരുവനന്തപുരം 125, കൊല്ലം 107, പത്തനംതിട്ട 76, ആലപ്പുഴ 111, കോട്ടയം 102, ഇടുക്കി 85, എറണാകുളം 126, തൃശൂര്‍ 142, പാലക്കാട് 133, മലപ്പുറം 166, കോഴിക്കോട് 109, വയനാട് 121, കണ്ണൂര്‍ 143, കാസർകോട് 57 എന്നിങ്ങനെയാണിത്.
ഇവയുടെ പ്രവര്‍ത്തനത്തിന് ബി.എസ്സി നഴ്സുമാരെ 1603 മിഡ് ലെവല്‍ സര്‍വിസ് പ്രൊവൈഡര്‍മാരായി നിയമിക്കുന്ന നടപടി തുടങ്ങി. പ്രാഥമിക പരിശോധന, മരുന്ന്, ആരോഗ്യ ഉപദേശം എന്നിവ ലഭ്യമാക്കി തൊട്ടടുത്ത പ്രദേശങ്ങളില്‍തന്നെ പ്രാഥമിക ചികിത്സ ഉറപ്പാക്കലാണ് സെൻററുകളിലൂടെ ലക്ഷ്യം. ചൊവ്വാഴ്ച ഒാൺൈലൻ വഴിയാണ് ഉദ്ഘാടനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.