കുട്ടികളിൽ കൊവാക്​സിൻ പരീക്ഷണത്തിന്​ നടപടി ആരംഭിച്ച്​ എയിംസ്​

ന്യൂ ഡൽഹി: കോവിഡ്​ വാക്​സിനായ കൊവാക്​സിൻ കുട്ടികൾക്കും നൽകുന്നതിന്‍റെ മുന്നോടിയായി പരീക്ഷണം നടത്താനുള്ള പ്രാഥമിക നടപടികൾക്ക്​ തുടക്കം. വാക്​സിൻ സ്വീകരിക്കുന്ന ​കുട്ടികളെ കണ്ടെത്തുന്ന നടപടി പട്​നയിലെ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കൽ സയൻസസ്​ ആരംഭിച്ചു. രണ്ടു മുതൽ 18 വയസ്സുവരെയുള്ള കുട്ടികളിലാണ്​ പുതുതായി പരീക്ഷണം നടത്തുക. കുട്ടികളിലെ പരിശോധന റിപ്പോർട്ട്​ ലഭിക്കുന്ന മുറക്ക്​ ഇവരിൽ കൊവാക്​സിൻ നൽകും. പൂർണ ആരോഗ്യവാന്മാരായ 525 കുട്ടികൾക്കാണ്​ 28 ദിവസങ്ങൾക്കുള്ളിൽ രണ്ടു ഡോസും നൽകുക.

കുട്ടികളിൽ വാക്​സിൻ പരീക്ഷണത്തിന്​ ​കഴിഞ്ഞ മാസം അധികൃതർ അനുമതി നൽകിയിരുന്നു. പൂർണമായും ഇന്ത്യയിൽ വികസിപ്പിച്ച കോവിഡ്​ വാക്​സിനാണ്​ കൊവാക്​സിൻ. 

Tags:    
News Summary - AIIMS Delhi begins screening of children for Covaxin trials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.